കണ്ണൂര്‍ സമ്പൂര്‍ണ ഊര്‍ജ ബോധവല്‍ക്കരണ ജില്ല
കണ്ണൂര്‍: കണ്ണൂര്‍ ഇനി സമ്പൂര്‍ണ ഊര്‍ജ ബോധവല്‍ക്കരണ ജില്ല. ശിക്ഷക്ക് സദനില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പ്രഖ്യാപനം നടത്തി. ലൈബ്രറി കൗണ്‍സില്‍ എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെയാണ് ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ 1000 ക്ലാസ് നടത്താന്‍ നിശ്ചയിച്ചതില്‍ 745 ക്ലാസുകള്‍ പൂര്‍ത്തിയായി. ബാക്കി ഡിസംബര്‍ 14ന് ഊര്‍ജ സംരക്ഷണ ദിനത്തോടെ പൂര്‍ത്തിയാക്കും. കണ്ണൂര്‍, ഇരിട്ടി താലൂക്കുകളിലും പയ്യന്നൂര്‍, കൂടാളി മേഖലകളിലുമാണ് ക്ലാസ് പൂര്‍ത്തിയായത്. പല ഗ്രന്ഥശാലകളുടെയും നേതൃത്വത്തില്‍ ഊര്‍ജ ഗ്രാമം പദ്ധതിയും എല്‍.ഇ.ഡി നിര്‍മാണവും നടക്കുന്നുണ്ട്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. കേരളം വരള്‍ച്ചയിലേക്ക് ക്യാംപയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. ഇ.എം.സി ഡയരക്ടര്‍ കെ.എം ധരേശന്‍ ഉണ്ണിത്താന് പ്രഭാഷണം നടത്തി. ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ കെ ബാലചന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്, ഇ.എം.സി കണ്സല്ട്ടറ്റന്റ് എ രാജഗോപാലന്‍ ആചാരി, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിന്ധു എസ് കുമാര്‍, കോര്പറേഷന് കൗണ്‍സിലര്‍മാരായ ഇ ബീന, ലിഷാ ദീപക് സംസാരിച്ചു.
സെമിനാറും പ്രദര്‍ശനവും കെ.എം ധരേശന്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. പി.കെ ബൈജു പദ്ധതി വിശദീകരണം നടത്തി. വി.കെ സുരേഷ്ബാബു, വി.വി സുനില്‍, എന്‍ ബാലകൃഷ്ണന്, കെ പത്മനാഭന്, കെ.പി രാമകൃഷ്ണന്, എ പങ്കജാക്ഷന്, എം ശ്രീനേഷ്, ജി.ഡി നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."