വടക്കാഞ്ചേരി പീഡനം പ്രതിഷേധിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നു: പി എ മാധവന്‍
തൃശൂര്‍: വടക്കാഞ്ചേരി സി.പി.എം കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സൈ്വരവിഹാരം നടത്തുമ്പോള്‍ പ്രതികളെ അറസ്റ്റ്‌ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യരീതിയില്‍പ്രതിഷേധിക്കുന്നവരെ കള്ളക്കേസ്സില്‍ കുടുക്കി ജാമ്യമില്ലാ വ്യവസ്ഥയനുസരിച്ച് റിമാന്‍ഡ് ചെയ്യുന്ന നടപടി അമ്പരിപ്പിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട വീട്ടമ്മയ്ക്ക് പരാതി നല്‍കാന്‍ മുഖ്യമന്ത്രിയെ കാണാന്‍ അവസരം ചോദിച്ചപ്പോള്‍ നിഷേധിക്കുകയും പ്രതികളുടെ പരാതി സ്വീകരിക്കുകയും ചെയ്ത മുഖ്യമന്ത്രി എന്ത് സ്ത്രീ സംരക്ഷണമാണ് നടത്തുന്നതെന്ന് മാധവന്‍ പ്രസ്താവനയില്‍ ചോദിച്ചു.
ബലാത്സംഗക്കേസിലെ പ്രതികളെ സി.പി.എമ്മില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ട് ഒരു മാസമായി. പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് പാര്‍ട്ടിക്ക് തോന്നിയതിനാലാണ് ഈ നടപടി എന്ന് കരുതുന്നു. അങ്ങിനെയെങ്കില്‍ പ്രതികളെ പൊലിസ് എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. ബലാത്സംഗവിഷയത്തില്‍ പൊലിസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതികള്‍ക്കൊപ്പമാണെന്ന് ഓരോ ദിവസം പിന്നിടുമ്പോഴും കൂടുതല്‍ വ്യക്തമാകുന്നുവെന്നും മാധവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."