സമസ്ത ശരീഅത്ത് സംരക്ഷണ റാലി; റെയ്ഞ്ചുതല പ്രചരണം ഇന്ന്
പാലക്കാട്: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ സമസ്ത കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് നാലു മണിക്ക് പാലക്കാട് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചാരണാര്‍ഥം ജില്ലയിലെ മണ്ണാര്‍ക്കാട്, വല്ലപ്പുഴ, ഒറ്റപ്പാലം, കരിമ്പ, ചെര്‍പ്പുളശ്ശേരി, പള്ളിപ്പുറം, പാലക്കാട്, ആലത്തൂര്‍, പട്ടാമ്പി, കുമ്പിടി, തച്ചനാട്ടുകര, വടക്കഞ്ചേരി, തെങ്കര, കൊപ്പം, പൊമ്പ്ര, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ, കോട്ടായി, അനങ്ങനടി, കറുകപുത്തൂര്‍, കുലുക്കല്ലൂര്‍, കുകുറുവട്ടൂര്‍, ആമയൂര്‍, ഓങ്ങല്ലൂര്‍, അലനെല്ലൂര്‍, നെല്ലായ, പുല്ലഞ്ചീരി, കൂറ്റനാട്, ചളവറ, ചാലിശ്ശേരി, മോളൂര്‍ റെയ്ഞ്ചുകളില്‍ ഇന്നുരാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴു വരെ വാഹന പ്രചരണ ജാഥകള്‍ നടക്കും. റെയ്ഞ്ചുകളിലെ മുഴുവന്‍ മദ്‌റസാ ഏരിയകളിലും സ്വീകരണങ്ങള്‍ നടക്കും.
ഇതുസംബന്ധമായി സമസ്ത ജില്ലാ കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത ജില്ലാകമ്മിറ്റി അംഗങ്ങള്‍, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാര്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി, എസ്.കെ.എം.ഇ.എ, ജംഇയ്യത്തുല്‍ മുദരിസ്സീന്‍, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍, ശരീഅത്ത് സംരക്ഷണ സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത കണ്‍വന്‍ഷന്‍ റാലിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഇ. അലവി ഫൈസി കുളപ്പറമ്പ്, ജി.എം. സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.വി ഖാജാ ദാരിമി, സി. മുഹമ്മദ്കുട്ടി ഫൈസി, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, സി. മുഹമ്മദലി ഫൈസി, കെ.പി.എ സമദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."