കാര്‍ഷിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് യൂത്ത് കോണ്‍.പ്രവര്‍ത്തകര്‍ തള്ളിക്കയറി
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് തള്ളിക്കയറി. ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് വിനോദ് യേശുദാസിന്റെ നേതൃത്വത്തില്‍ അമ്പതോളം പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വിനോദ് യേശുദാസ്, ലീന, അരുണ, സിന്റിക്കേറ്റ് അംഗം കെ.എസ് ഗോപകുമാര്‍ വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വി.സിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 15 ദിവസിനകം നിലവിലെ ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരപരിപാടി അവസാനിപ്പിക്കുകയായിരുന്നു. നേതാക്കളായ അരുണ്‍ എസ്.വി, വിനോദ് കോട്ടുകാല്‍, നിനോ അലക്സ്, ഇന്ദുശേഖരന്തമ്പി, വിമല്‍കുമാര്‍, വി.കെ രജീന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."