വിദ്യാര്‍ത്ഥിനിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടു; ആശുപത്രിയില്‍ സംഘര്‍ഷം
തൃപ്പൂണിത്തുറ: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ത്ഥിനിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം.
കണ്ണൂരില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയായ എരൂര്‍ സ്വദേശിയായ പെണ്‍കുട്ടി ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സര്‍ട്ടിഫിക്കറ്റിനായി കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ജി.വി നാരായണനെ കണ്ടത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്ക് പെണ്‍കുട്ടി 300 രൂപയും നല്‍കി. എന്നാല്‍ ഡോക്ടര്‍ 500 രൂപ ആവശ്യപ്പെട്ടതായി പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് 500 രൂപ നല്‍കാന്‍ ഇല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് പിടിച്ചു വാങ്ങി കീറി കളയുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഡോക്ടറെ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പൊലിസും നഗരസഭ വൈസ് ചെയര്‍മാന്‍ ഒ.വി സലിം, കൗണ്‍സിലര്‍ വി.പി ഷെബിന്‍, സി.പി.എം നേതാക്കളായ യു.കെ പീതാംബരന്‍, വി.കെ ഡെയ്‌സന്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഡോക്ടര്‍ പെണ്‍കുട്ടിക്ക് പകരം സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവം സംബന്ധിച്ച് ആരോഗ്യമന്ത്രി, ഡി.എം.ഒ നഗരസഭ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.ഈ ഡോക്ടറെ സംബന്ധിച്ച് ഇതിന് മുമ്പും സമാനമായ സംഭവങ്ങളില്‍ നിരവധി പരാതികള്‍ ഉള്ളതായി രോഗികളും നാട്ടുകാരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."