രഞ്ജി: കേരളത്തിന് മുന്‍തൂക്കം
കട്ടക്ക്: ത്രിപുരയ്ക്കെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിനു മുന്‍തൂക്കം. ത്രിപുരയുടെ ഒന്നാം ഇന്നിങ്സ് 213 റണ്‍സില്‍ അവസാനിപ്പിക്കാന്‍ കേരളത്തിനു സാധിച്ചു.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നാമിന്നിങ്സ് തുടങ്ങിയ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു റണ്‍സുമായി ഭവിന് തക്കറും ആറു റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസില്‍. പത്തു വിക്കറ്റുകള്‍ ശേഷിക്കേ ത്രിപുരയുടെ സ്കോറിനൊപ്പമെത്താന്‍ കേരളത്തിനു 202 റണ്‍സ് കൂടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ത്രിപുരയെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കേരളം വെള്ളം കുടിപ്പിച്ചു.
മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി സന്ദീപ് വാര്യര്‍, ജലജ് സക്സേന എന്നിവര്‍ തിളങ്ങി. വിനോദ് കുമാര്‍, ബേസില്‍ തമ്പി, അക്ഷയ് ചന്ദ്രന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ത്രിപുരയ്ക്കായി യശ്പാല്‍ സിങ് (50), മുര സിങ് (42), ബോസ് (36) എന്നിവര്‍ പിടിച്ചു നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."