എല്ലാ ജില്ലകളിലും മൊബൈല്‍ കാന്‍സര്‍ ഡിറ്റന്‍ഷന്‍ യൂനിറ്റ് സ്ഥാപിക്കും: മന്ത്രി ശൈലജ
കോഴിക്കോട്: എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മുന്‍കൈയെടുത്തു മൊബൈല്‍ കാന്‍സര്‍ ഡിറ്റന്‍ഷന്‍ യൂനിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. കോഴിക്കോട് കോര്പറേഷന് കുടുംബശ്രീ നടപ്പിലാക്കിയ സമഗ്ര കാന്‍സര്‍ ചികിത്സ പദ്ധതി 'ജീവനം' മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഭയനകമായ രീതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കാന്‍സറിനെതിരേ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്്. പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും സൗജന്യ ചികിത്സ ലഭിക്കുന്ന കേന്ദ്രമായി മലബാര്‍ കാന്‍സര്‍ സെന്ററിനെ മാറ്റും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ജനകീയവല്‍ക്കരിച്ചു കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി ആദ്യഘട്ടത്തില്‍ 152 പി.എച്ച്.സികളെ തെരഞ്ഞെടുത്തിട്ടുണ്ട്. 42 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാന്‍ ഫണ്ടും ലഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യങ്ങളൊരുക്കിത്തുടങ്ങിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."