HOME
DETAILS
MAL
പെണ്‍വാണിഭത്തിനു പ്രേരിപ്പിച്ച മൂന്നു വനിതകള്‍ക്ക് തടവ്
backup
November 30 2016 | 06:11 AM
മനാമ: ബഹ്റൈനില്‍ പ്രവാസി യുവതിയെ പെണ്‍വാണിഭത്തിനു പ്രേരിപ്പിച്ച കുറ്റത്തിനു മൂന്നു പ്രവാസി വനിതകള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തും. പ്രതികള്‍ മൂന്നു പേരും പ്രവാസികളാണെന്നാണു വിവരം. ഇവരുടെ പേരു വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒരു കമ്പനിയില്‍ മാനേജര്‍ ജോലി വാഗ്ദാനം ചെയ്തു എത്തിച്ച യുവതിയെ പ്രതികള്‍ അനാശാസ്യത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തി.
ഇര കടുത്ത ശാരീരിക പീഡനവും ഭീഷണിയും നേരിട്ടതായും പ്രോസിക്യൂഷന് പറഞ്ഞു. സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കല്‍, മനുഷ്യക്കടത്ത്, വ്യഭിചാരത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ പ്രോസിക്യൂഷന് ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."