HOME
DETAILS

പ്ലാസ്റ്റിക്ക് കുടുംബം

  
backup
November 30 2016 | 20:11 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%82

ആവശ്യാനുസരണം ആകൃതി മാറ്റാവുന്നത് എന്നര്‍ഥം വരുന്ന പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് പ്ലാസ്റ്റിക്ക് എന്ന വാക്കിന്റെ വരവ്. ആദ്യമായി പ്ലാസ്റ്റിക്ക് നിര്‍മിച്ചത് ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ പാര്‍ക്കെസാണ്. രണ്ടാം ലോക മഹായുദ്ധകാലത്തുണ്ടായ ലോഹക്ഷാമം പരിഹരിക്കാന്‍ പ്ലാസ്റ്റിക്ക് രംഗത്തെത്തിയതോടെയാണ് പ്ലാസ്റ്റിക്ക് എന്ന അത്ഭുത പദാര്‍ഥം ലോകവ്യാപകമായത്.

കൃത്രിമ പ്ലാസ്റ്റിക്ക്


നാം ഇന്നു കാണുന്ന കൃത്രിമ പ്ലാസ്റ്റിക്കിന്റെ കഥ തുടങ്ങുന്നത് ലിയോബേക്കലന്‍ഡ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്റെ പരീക്ഷണത്തോടെയാണ്. കോലരക്കിന്റെ കൃത്രിമ രൂപം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ക്കിടയില്‍ ഫിനോള്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കളുടെ മിശ്രിതം ഉന്നത താപനിലയില്‍ ചൂടാക്കിയപ്പോള്‍ കറുപ്പു നിറത്തിലുള്ള ഒരു പദാര്‍ഥം ലഭിച്ചു. ആ പദാര്‍ഥം ഉറച്ചപ്പോള്‍ അസാമന്യമായ കടുപ്പം കൈവരിച്ചതായി ബേക്കലന്‍ഡിന് മനസിലായി. ഇതോടെ പുതുതായി കണ്ടെത്തിയ വസ്തുവിന് തന്റെ പേരു ചേര്‍ത്ത് ബേക്കലൈറ്റ് എന്നു വിളിച്ചു. ഇതായിരുന്നു ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്. ബേക്കലൈറ്റിന്റെ നിര്‍മാണത്തോടെ വൈദ്യുതിക്കമ്പികള്‍ പൊതിയാനും റേഡിയോ ടെലിഫോണ്‍ എന്നിവയുടെ ആവരണമുണ്ടാക്കാനും ഇവ ഉപയോഗപ്പെടുത്തി തുടങ്ങി.

ഗുണമേന്മകള്‍


ി തുരുമ്പിക്കില്ല
ി ജീര്‍ണിക്കില്ല
ി ഇഷ്ടമുള്ള ആകൃതിയില്‍ രൂപപ്പെടുത്താം
ി ഇന്‍സുലേറ്ററുകളായി പ്രവര്‍ത്തിപ്പിക്കാം
ി വിവിധ നിറങ്ങളില്‍ നിര്‍മിച്ചെടുക്കാം
ി സാന്ദ്രത കുറവായിരിക്കും
ി ആയുസ് കൂടുതലാണ്

ബേക്കലൈറ്റും പിവിസിയും


ബേക്കലൈറ്റിനെക്കുറിച്ചു പറഞ്ഞല്ലോ? കാഠിന്യമുള്ള വസ്തുവായതിനാല്‍ ബേക്കലൈറ്റു കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പൂര്‍ണമായും  പഴയരൂപത്തിലാക്കാന്‍ സാധിച്ചിരുന്നില്ല. ഈ ന്യൂനത പരിഹരിക്കുന്ന വിധത്തിലാണ് ബേക്കലൈറ്റിനു ശേഷം രംഗത്തെത്തിയ പിവിസിയുടെ പ്രവര്‍ത്തനം. പോളി വിനൈല്‍ ക്ലോറൈഡ് എന്നാണ് പിവിസിയുടെ പൂര്‍ണരൂപം. ഇതോടെ കോണ്‍ക്രീറ്റ് പോലെ ഉറയ്ക്കുന്ന സ്വഭാവമുള്ളവയും ചൂടാക്കിയാല്‍ ദൃഢത കുറയുന്ന സ്വഭാവക്കാരും പ്ലാസ്റ്റിക്ക് ലോകത്ത് സര്‍വസാധാരണമായി. തെര്‍മോസെറ്റിംഗ് പ്ലാസ്റ്റിക്കും തെര്‍മോപ്ലാസ്റ്റിക്കുമായിരുന്നു അവ. തെര്‍മോ സെറ്റിംഗില്‍പെട്ടവയാണ് സ്വിച്ച്, ബോള്‍ പെന്‍ തുടങ്ങിയവ.നൈലോണ്‍, പോളിത്തീന്‍ തുടങ്ങിയവ തെര്‍മോ പ്ലാസ്റ്റിക്കുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. തെര്‍മോ പ്ലാസ്റ്റികിനെ ഒരു രൂപത്തില്‍നിന്നു മറ്റൊരു രൂപത്തിലേക്കു മാറ്റാന്‍ സാധിക്കുന്നതിനാല്‍ കേടുപാടുകള്‍ എളുപ്പത്തില്‍ പരിഹരിക്കാം.


പ്ലാസ്റ്റിക്കും പെട്രോളിയവും


പെട്രോകെമിക്കല്‍ വ്യവസായത്തിന്റെ ഉപോല്‍പ്പന്നമായാണ് പ്ലാസ്റ്റിക്ക് നിര്‍മിക്കാനുപയോഗിക്കുന്ന കാര്‍ബണിക സംയുക്തങ്ങള്‍ ലഭ്യമാകുന്നത്. ക്രൂഡോയില്‍ ശുചീകരണത്തോടൊപ്പം സ്വതന്ത്രമാകുന്ന ഇത്തരം വസ്തുക്കളുടെ ഭാവി ഇപ്പോള്‍ ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയമാണ്. പെട്രോളിയത്തിന്റെ ലഭ്യത കുറയുന്നതോടെ പ്ലാസ്റ്റിക്ക് അസംസ്‌കൃത പദാര്‍ഥത്തിന്റെ ലഭ്യതയും കുറയും. ഇതിനുള്ള പരിഹാരവും ശാസ്ത്രലോകത്തുനിന്നു രൂപപ്പെടുമെന്നു പ്രതീക്ഷിക്കാം.

വസ്ത്രങ്ങളും പ്ലാസ്റ്റിക്കുകളും


മനുഷ്യര്‍ ഒരു കാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ സില്‍ക്ക്, പരുത്തി തുടങ്ങിയ നാരുകള്‍ കൊണ്ടായിരുന്നു നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്ന് ശാസ്ത്രത്തിന്റെ വളര്‍ച്ചയോടു കൂടി വസ്ത്രങ്ങളിലും കൃത്രിമ നാരുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. നൈലോണ്‍, പോളിയെസ്റ്റര്‍, ടെറിലിന്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഡോക്ടര്‍ വാലസ് കാരത്തേഴ്‌സ് എന്ന ഗവേഷകനാണ് കൃത്രിമ നാരുകള്‍ക്കു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഈ പരീക്ഷണത്തില്‍ പിറന്ന ആദ്യത്തെ കൃത്രിമ നാരാണ് നൈലോണ്‍.


ടെഫ്‌ളോണ്‍


പ്ലാസ്റ്റിക്കുകളെന്നു കേട്ടാല്‍ കൂട്ടുകാരില്‍ പലര്‍ക്കും തോന്നും ചൂടേറ്റാല്‍ അതിവേഗത്തില്‍ ഉരുകുന്നതാണെന്ന്. എന്നാല്‍ അങ്ങനെയല്ലാത്തൊരു പ്ലാസ്റ്റിക്കും ലോകത്തുണ്ട് . അതിലൊന്നാണു ടെഫ്‌ളോണ്‍. ഇന്നു പ്രചാരത്തിലുള്ള പല രാസവസ്തുക്കള്‍ക്കും ടെഫ്‌ളോണിനെ പൂര്‍ണമായും നശിപ്പിക്കാനാവില്ല.  മൂന്നൂറു ഡിഗ്രി മുതല്‍ മൈനസ് 190 ഡിഗ്രിവരെയുള്ള ഊഷ്മാവില്‍ ടെഫ്‌ളോണ്‍ സുരക്ഷിതമായിരിക്കും.  സ്വര്‍ണത്തെപ്പോലും ലയിപ്പിക്കുന്ന അക്വാറീജിയയ്ക്കു പോലും ടെഫ്‌ളോണിനെ അലിയിക്കാന്‍ കഴിയില്ലെന്നു സാരം.ഹൈഡ്രോക്ലോറിക് ആസിഡും നൈട്രിക് ആസിഡും സൂക്ഷിക്കാന്‍ ടെഫ്‌ളോണ്‍ പാത്രമാണ് ഏറ്റവും നല്ലത്.


പ്ലാസ്റ്റിക്ക് റോഡുകള്‍


പ്ലാസ്റ്റിക്കിനെ ഇന്നു റോഡ് നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉരുകിയ ടാറിനൊപ്പം ഒരു നിശ്ചിത അനുപാതത്തില്‍ പ്ലാസ്റ്റിക്ക് ഘടകങ്ങള്‍ ചേര്‍ക്കുകയും  മിശ്രിതം ടാറിങ്ങിനുപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതു റോഡാഘാതങ്ങളില്‍നിന്നും റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു പോകുന്നതില്‍നിന്നും സംരക്ഷണം നല്‍കുന്നതോടൊപ്പം റോഡിന്റെ ഉപരിതലം ഒരുപോലെയാക്കുന്നതിനും സഹായകമാകുന്നു.

പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാം

റീസൈക്കിള്‍(പുനരുല്‍പ്പാദനം)
റീയൂസ് (വീണ്ടും ഉപയോഗിക്കുക)
റെഫ്യൂസ് (നിരാകരിക്കുക)
ഇതാണ് പ്ലാസ്റ്റിക്ക് ഉപയോഗനിയന്ത്രണത്തിന്റെ മൂന്നു മാര്‍ഗങ്ങള്‍. ഉപയോഗശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിച്ച് വീണ്ടും പ്ലാസ്റ്റിക്ക് ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക എന്നതാണ് റീ സൈക്കിള്‍. ഒറ്റത്തവണ ഉപയോഗത്തിനു ശേഷം ഉപേക്ഷിക്കേണ്ട പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്കു പകരം ദീര്‍ഘകാലം ഉപയോഗിക്കാവുന്ന  പ്ലാസ്റ്റിക്ക് വസ്തുക്കള്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് റീയൂസ്. ആവശ്യത്തിനു മാത്രം പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിക്കുകയും അല്ലാത്തപ്പോള്‍ നിരാകരിക്കുകയും ചെയ്യുന്നതാണ് റെഫ്യൂസ്.

പ്ലാസ്റ്റിക്ക് യുഗം അവസാനിക്കുമോ?


ഉപഭോഗസംസ്‌കാരത്തിനു പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഒഴിച്ചു കൂടാനാവാത്തതാണെങ്കിലും അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എണ്ണമറ്റതാണ്. പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക്കുകളുടെ  നിര്‍മാണവും മണ്ണിലേക്കു ലയിക്കുന്ന ബയോഡിഗ്രേഡബിള്‍ പ്ലാസ്റ്റിക്കുകളുടെ വ്യാപനവും ഈ കാര്യത്തില്‍ പ്രകൃതിക്ക് അനുകൂലമുന്നേറ്റമാണ്. പ്ലാസ്റ്റിക്കിന്റെ ശൈശവ ദശയില്‍ വ്യാപകമായിരുന്ന സെല്ലുലോസ് പോലെയുള്ള ജൈവവസ്തുക്കള്‍ പ്ലാസ്റ്റിക്ക് വ്യവസായത്തിലേക്ക് തിരിച്ചു വരുന്ന കാലവും വിദൂരമല്ല.

പോളി എഥിലിന്‍ ടെറാഥാലേറ്റ്


മനുഷ്യനിര്‍മിത പോളിമറുകളില്‍ മുഖ്യവിഭാഗമാണ് പോളിയെസ്റ്റര്‍. എസ്റ്ററുപയോഗിച്ചാണ് ഇവയിലെ മോണോമെറുകളെ കൂട്ടിയിണക്കുന്നതിനാല്‍ പോളിയെസ്റ്റര്‍ എന്നു വിളിക്കുന്നു. ഈ വിഭാഗത്തിലെ ഏറ്റവും മുഖ്യമാണ് പോളി എഥിലിന്‍ ടെറാഥാലേറ്റ്. എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന് ആല്‍ക്കഹോള്‍ തന്മാത്രയും ടെറാഥാലിക് ആസിഡ് തന്മാത്രയും സംയോജിപ്പിച്ചാണ് പോളി എഥിലിന്‍ ടെറാഥാലേറ്റ് നിര്‍മിക്കുന്നത്.

പോളി എഥിലിന്‍


എഥിലിന്‍ വാതകത്തെ ഉള്‍പ്രേരകങ്ങളുപയോഗിച്ച് പോളിമറീകരണം നടത്തിയാണ് പോളി എഥിലിന്‍ അഥവാ പോളിഥീന്‍ നിര്‍മിക്കുന്നത്. ഇവയുടെ സാന്ദ്രതാവ്യത്യാസത്തിനനുസരിച്ചാണ് ലോഡെന്‍സിറ്റി, ഹൈഡെന്‍സിറ്റി വിഭാഗങ്ങള്‍ രൂപപ്പെടുന്നത്.

പോളി സ്‌റ്റൈറീന്‍


തെര്‍മോപ്ലാസ്റ്റിക്കായ പോളിസ്‌റ്റൈറീന്റെ വിവിധ രൂപങ്ങളില്‍പ്പെട്ടവയാണ് തെര്‍മോക്കോളുകള്‍.സ്‌റ്റൈറീന്‍ തന്മാത്രകളുടെ ശൃംഖലയാണ് പോളിസ്‌റ്റൈറീന്‍. പാക്കിംഗായാണ് ഇവ ഉപയോഗിക്കുന്നത്.

പോളിപ്രൊപ്പിലിന്‍


ഭാരം കുറവുള്ള പ്ലാസ്റ്റിക്കാണ് പോളിപ്രൊപ്പിലിന്‍. ഫിലിം ഗ്രേഡുകള്‍, ഗ്ലാസ് ഫൈബര്‍ ഫീല്‍ഡ് ഗ്രേഡ് തുടങ്ങിയവയില്‍ ഉപയോഗപ്പെടുത്തുന്നു.


പോളി വിനൈല്‍ ക്ലോറൈഡ്


തെര്‍മോപ്ലാസ്റ്റിക്ക് വിഭാഗത്തില്‍പ്പെടുന്ന ഇവ പി.വി.സി എന്ന പേരിലാണ് സാധാരണയായി അറിയപ്പെടുന്നത്. വിനൈല്‍ ക്ലോറൈഡ് തന്മാത്രകളുടെ പോളിമറീകരണമാണ് ഇതില്‍ സംഭവിക്കുന്നത്. സാധാരണ താപനിലയില്‍ വാതകരൂപത്തില്‍ കാണപ്പെടുന്ന വിനൈല്‍ ക്ലോറൈഡ് ഉള്‍പ്രേരകങ്ങളോ ഇനീഷിയേറ്ററുകളോ ഉപയോഗിച്ച് എമള്‍ഷനായോ സസ്‌പെന്‍ഷനായോ പോളിമറീകരണം നടത്തുന്നു. കാഠിന്യമുള്ള പവിസിയുടെ മൃദുലതയ്ക്കു വേണ്ടി പ്ലാസ്റ്റിസൈസറുകളും താപമോ പ്രകാശമോ മൂലം വിഘടിക്കാതിരിക്കാന്‍ സ്‌റ്റെബിലൈസറുകളും ചേര്‍ക്കുന്നു.

പ്ലാസ്റ്റി സൈസര്‍


എളുപ്പത്തില്‍ പൊട്ടുന്ന പോളിമറുകളുടെ ഗ്ലാസ് ട്രാന്‍സീഷന്‍ താപമാനം താഴ്ത്തിക്കൊണ്ടു വന്ന് അവയുടെ മൃദുലതയ്ക്കു വേണ്ടി ചേര്‍ക്കുന്ന രാസസംയുക്തമാണ് പ്ലാസ്റ്റി സൈസര്‍. മൃദുലത വരുത്താനുപയോഗിക്കുന്ന പ്രക്രിയയാണ് പ്ലാസ്റ്റിസൈസേഷന്‍. പ്ലാസ്റ്റിക്കിന്റെ മൃദുലതയ്ക്കു വേണ്ടിയാണ് ഇവ ചേര്‍ക്കുന്നതെങ്കിലും ഗുണനിലവാരം കുറഞ്ഞവസ്തുക്കളുടെ ഉപയോഗം പിവിസിയുടെ ശക്തി തന്നെ ക്ഷയിപ്പിക്കും. പിവിസിയില്‍ സാധാരണയായി ചേര്‍ക്കുന്ന ഡൈ ഒക്‌റ്റൈല്‍ താലേറ്റിനു പകരം ഡൈ ബ്യൂട്ടൈല്‍ താലേറ്റ് ചേര്‍ത്താലും കാണാന്‍ ഒരു പോലെയിരിക്കും. എന്നാല്‍ രണ്ടാമത്തെ ഘടകം ചേര്‍ത്ത പ്ലാസ്റ്റിക്ക് വെള്ളത്തിന്റെ സമ്പര്‍ക്ക ഫലമായി ഗുണമേന്മ കുറഞ്ഞ് പി വിസിയുടെ ആയുസ്സ് കുറയ്ക്കും.

ഗ്ലാസ് ട്രാന്‍സീഷന്‍


കൃത്യമായ രൂപമില്ലാത്ത ഖരപദാര്‍ഥങ്ങളാണ് ഗ്ലാസ്,  പ്ലാസ്റ്റിക്ക് മുതലായവ. ഇവ ചൂടേല്‍ക്കുമ്പോള്‍ ഉരുകിയൊലിക്കും. എന്നാല്‍ ഇങ്ങനെ ഉരുകുന്നതിനു മുമ്പ് മൃദുലവും ഇലാസ്തികയേറിയതുമായ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. ഇതാണ് ഗ്ലാസ് ട്രാന്‍സീഷന്‍. ഗ്ലാസ് ലിക്വിഡ് ട്രാന്‍സീഷന്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. മാറ്റം സംഭവിക്കുന്ന താപനിലയാണ് ഗ്ലാസ് ട്രാന്‍സിഷന്‍ താപനില (ഏഹമ ൈൃേമിശെശേീി ലോുലൃമൗേൃല)

വിവിധ തരം
പ്ലാസ്റ്റിക്കുകള്‍

ആല്‍ക്കൈഡ് പ്ലാസ്റ്റിക്ക്

അച്ചടിമഷിയിലും പെയിന്റിലും പശയുടെ രൂപത്തില്‍ ഇവയെ ഉപയോഗപ്പെടുത്തുന്നു. സ്വിച്ചുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.

സെല്ലുലോസ് പ്ലാസ്റ്റിക്ക്

ഫോട്ടോഗ്രാഫിക് ഫ്രയിം, കണ്ണട ഫ്രയിം, വാഹനങ്ങളിലെ സ്റ്റീയറിങ് വീല്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.

അക്രിലിക് പ്ലാസ്റ്റിക്ക്

വിമാനങ്ങളിലെ ജനലുകള്‍ നിര്‍മിക്കാന്‍ ഈ വിഭാഗത്തില്‍പ്പെട്ട പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നു. പ്ലെക്‌സി ഗ്ലാസ് എന്നും അറിയപ്പെടുന്നു.

അലൈലിക് പ്ലാസ്റ്റിക്ക്

വാഹനങ്ങളിലെ സ്പാര്‍കിംഗ് പ്ലഗുകള്‍, കംപ്യൂട്ടര്‍ അനുബന്ധഭാഗങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.

പ്ലാസ്റ്റിക്ക് സര്‍ജറിയും
പ്ലാസ്റ്റിക്കും

ഹൃദയവാല്‍വ് നിര്‍മിക്കാന്‍ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് സര്‍ജറിക്ക് പ്ലാസറ്റിക്ക് ഉപയോഗിക്കുന്നുണ്ടോ? പലര്‍ക്കും ഈ കാര്യത്തില്‍ സംശയം കാണും.എന്നാല്‍ ശരീരഭാഗങ്ങളിലെ മാംസവും തൊലിയും പ്ലാസ്റ്റിക്ക് പോലെ വലിച്ചു നീട്ടുന്നതിനാലാണ് ഈ പേരു വരാന്‍ കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago