HOME
DETAILS
MAL
ട്രഷറികള്‍ക്ക് പൊലിസ് സംരക്ഷണം തേടി ഡയറക്ടറുടെ കത്ത്
backup
November 30 2016 | 21:11 PM
മലപ്പുറം: ശമ്പളവിതരണവുമായി ബന്ധപ്പെട്ട് ട്രഷറികള്‍ക്ക് പൊലിസ് സുര ക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് സംസ്ഥാന ട്രഷറി ഡയറക്ടര്‍ കത്തുനല്‍കി. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ട്രഷറികളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ബാങ്കുകളില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമൂലം ശമ്പളം, പെന്ഷന് തുടങ്ങിയവ കൃത്യസമയത്ത് വിതരണം ചെയ്യാനാകില്ല.
ഇതുമൂലം ട്രഷറികളില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇന്നുമുതല്‍ തുടര്‍ച്ചയായുള്ള ഏഴു പ്രവൃത്തി ദിവസങ്ങളില്‍ ആവശ്യത്തിന് പൊലിസ് സേനയുടെ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."