കല്‍പ്പറ്റ: ജില്ലാ അനെര്‍ട്ട് ഓഫിസ് 2000 എല്‍.ഇ.ഡി സൂര്യറാന്തലുകള്‍ ജനറല്‍ വിഭാഗത്തിനും 1000 എല്‍.ഇ.ഡി. സൂര്യറാന്തലുകള്‍ എസ്.സി. എസ്.ടി,ബി.പി.എല്‍, മത്സ്യതൊഴിലാളി വിഭാഗത്തിലുള്ളവര്‍ക്കും വിതരണം ചെയ്യുന്നു. ആവശ്യക്കാര്‍ക്ക് ഇന്നു മുതല്‍ കല്‍പ്പറ്റയിലെ അനെര്‍ട്ട് ഓഫിസില്‍ റേഷന്‍കാര്‍ഡ് സഹിതമെത്തി ടോക്കണ്‍ വാങ്ങാം. സംവരണ വിഭാഗത്തിലുള്ളവരാണെങ്കില്‍ അത് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും ഹാജരാക്കണം. ഒരു ദിവസം സൂര്യ പ്രകാശം ലഭിച്ചാല്‍ 4 മുതല്‍ 6 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സൂര്യറാന്തലും 8 വാട്ട്, 12 വോള്‍ട്ട് സോളാര്‍ പാനലുമടങ്ങിയ യൂനിറ്റിന് 2189 രൂപയാണ് വില. ജനറല്‍ വിഭാഗത്തിന് 500 രൂപ സബ്‌സിഡിയില്‍ 1690 രൂപയും എസ്.സി, എസ്.ടി,ബി.പി.എല്‍, മത്സ്യതൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 1000 രൂപ സബ്‌സിഡിയില്‍ 1190 രൂപയ്ക്കും സൂര്യറാന്തലുകള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 04936 206216.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."