കല്‍പ്പറ്റ നഗരസഭ ഇനി ലീഗ് ഭരിക്കും
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ യു.ഡി.എഫിലെ ധാരണ പ്രകാരം ഭരണമാറ്റത്തിന് വഴിയൊരുങ്ങി. ഇനിയുള്ള രണ്ടു വര്‍ഷം ലീഗിനാണ് ഭരണ സാരഥ്യം.
ഭരണമാറ്റ നടപടികളുടെ ഭാഗമായി നിലവിലെ നഗരസഭാ അധ്യക്ഷ ജനതാദള്‍-യു പ്രതിനിധി ബിന്ദു ജോസും ഉപാധ്യക്ഷനായ എ.പി ഹമീദും ഇന്നലെ നഗരസഭാ സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു.
ഇനിയുള്ള രണ്ടു വര്‍ഷം ചെയര്മാന് സ്ഥാനം മുസ്ലിം ലീഗിനും മൂന്നു വര്‍ഷത്തേക്ക് വൈസ് ചെയര്മാന് സ്ഥാനം കോണ്‍ഗ്രസിനുമാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനവും വച്ചുമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.
അധ്യക്ഷയായി മൂന്ന് തവണ കൗണ്‍സിലറായ മുസ്്ലിം ലീഗിലെ ഉമൈബ മൊയ്തീന്‍കുട്ടിക്കാണ് സാധ്യത കൂടുതല്‍. കോണ്‍ഗ്രസ് അംഗം പി.പി. ആലി വൈസ് ചെയര്‍മാനാകും. നിലവില്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് പി.പി ആലി. വൈസ് ചെയര്‍മാനായി സ്ഥാന മേല്ക്കണമെങ്കില് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം രാജിവെക്കണം.
ആ സാഹചര്യത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം ലീഗ് പ്രതിനിധി എ.പി ഹമീദിന് നല്‍കാനാണ് തീരുമാനം.
ലീഗ് പ്രതിനിധി ഒ സരോജിനിയാണ് നിലവില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. അവരെക്കൊണ്ട് തല്‍സ്ഥാനം രാജിവയ്പിച്ച് ആ സ്ഥാനം ബിന്ദു ജോസിന് നല്‍കും. രണ്ടു വര്‍ഷത്തിനു ശേഷം ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസിനും വൈസ്ചെയര്‍മാന്‍ സ്ഥാനം ദളിന് നല്‍കാനും ധാരണയായിട്ടുണ്ട്. 28 അംഗ കൗണ്‍സിലാണ് മുനിസിപ്പാലിറ്റിയിലുള്ളത്.
ലീഗ് -അഞ്ച്, കോണ്‍ഗ്രസ്- എട്ട്, ജെ.ഡി.യു.-രണ്ട്, എല്‍.ഡി.എഫ്. 12, ഒരു സ്വതന്ത്രന് എന്നിങ്ങനെയാണ് കക്ഷിനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."