ക്ഷേത്രത്തില്‍ ചുരിദാറിട്ട് ദര്‍ശനം: പിന്തുണച്ച് രാജകുടുംബാംഗം
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നില നില്‍ക്കുന്ന് ചുരിദാര്‍ വിവാദം ഇന്നും തുടരുന്നു. ചുരിദാറിട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് ഉത്തരവിട്ട ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍ സതീഷിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഒരു കൂട്ടര്‍ രംഗത്തു വന്നിരുന്നു. ഇതു പ്രകാരം ഇന്നലെ ചുരിദാര്‍ ധരിച്ചെത്തിയവരെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയും ചെയ്തിരുന്നു. പിന്നീട് ഈ ഉത്തരവ് ജില്ലാ ജഡ്ജി മരവിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ചുരിദാറിട്ട് പ്രവേശിക്കുന്നതിനെ പിന്തുണച്ച് രാജകുടുംബാഗം രംഗത്തു വന്നു. തിരുവിതാംകൂര്‍ രാജ കുടുംബത്തിലെ ഇളം തലമുറക്കാരി ഗൗരി ലക്ഷ്മി ഭായി ആണ് ചുരിദാറിനെ പിന്തുണച്ച് രംഗത്തു വന്നത്. ഇക്കാര്യം അറിയിച്ച് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് ഇവര്‍ കത്ത് കൈമാറി. ചുരിദാറിനു മുകളില്‍ മുണ്ടുടുക്കുന്നത് അപഹാസ്യമാണ്. ചുരിദാര്‍ പരമ്പരാഗതമായി ഇന്ത്യയില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഇവര്‍ വ്യക്തമാക്കിയത്. രാജകുടുംബാഗമായ ആദിത്യവര്‍മ നേരത്തെ ഈ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നിരുന്നു.
ഇതോടെ ചുരിദാര്‍ വിവാദത്തില്‍ രാജകുടുംബത്തില്‍ തന്നെ രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുകയാണ്.
എന്നാല്‍ ഇന്ന് രാവിലെ ചുരിദാറിട്ട് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. ആരും ഇവരെ തടയാന്‍ ശ്രമിച്ചിരുന്നില്ല. ഇന്നലെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും ചുരിദാറിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു.
എന്നാല്‍, വേണ്ടത്ര ചര്‍ച്ചയില്ലാതെ എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഏകപക്ഷീയമായി ഉത്തരവിട്ടെന്നാണ് മറ്റൊരു വിഭാഗം ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ച നടന്നില്ലെന്ന് ക്ഷേത്രം ഭരണസമിതി അംഗവും തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടറുമായ ബിജുപ്രഭാകറും വിമര്‍ശിച്ചു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയ ശേഷമാണ് ഉത്തരവിട്ടതെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍ സതീഷ് പറഞ്ഞു.
ഇതിനിടെ എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്ക് പിന്തുണയുമായി സര്‍ക്കാരും രംഗത്തെത്തി. തീരുമാനം കാലാനുസൃതമാണെന്നാണ് ദേവസ്വം മന്ത്രി പ്രതികരിച്ചത്. ക്ഷേത്രം ഭരണസമിതിയും എക്‌സിക്യൂട്ടിവ് ഓഫിസറും തമ്മില്‍ ഏറെനാളായി ഇവിടെ ഭിന്നത നിലനില്‍ക്കുകയാണ്. ചുരിദാര്‍ വിവാദത്തോടെ ഇതുകൂടുതല്‍ രൂക്ഷമായി. റിയാ രാജി എന്ന അഭിഭാഷകയാണ് ചുരിദാറിന് മുകളില്‍ മുണ്ടുടുത്ത് ക്ഷേത്രത്തില്‍ കയറുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."