കാസര്‍കോട്ട് പൊലിസ് സ്‌റ്റേഷനില്‍ മൂന്നാംമുറ: അഞ്ചു പൊലിസുകാര്‍ക്കെതിരേ കേസ്
കാസര്‍കോട്: നവവരന്‍ ഉള്‍പ്പടെ മൂന്നു പേരെ ക്രൂരമായി ലോക്കപ്പ് മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കാസര്‍കോടി ടൗണ്‍ പൊലിസ് സ്റ്റേഷനിലെ അഞ്ചു പൊലിസുകാര്‍ക്കെതിരേ കേസെടുത്തു. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളിയടുക്കത്തു വച്ച് വാഹന പരിശോധനക്കിടെ രേഖകളില്ലാത്തെ ബൈക്ക്് പൊലിസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ബൈക്കിലെ യാത്രക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പൊലിസിന് നല്‍കിയ പരാതി. പിന്നീട് പൊലിസ് സ്റ്റേഷനില്‍ വച്ചും ബൈക്കുയാത്രക്കാരെയും ഒപ്പം എത്തിയവരെയും എട്ടു പൊലിസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ വച്ച് നിലത്ത് കിടത്തി ബൂട്ട് ഉപയോഗിച്ച് ചവിട്ടിയും ലാത്തി ഉപയോഗിച്ച് പുറത്ത് അടിച്ചതായും യുവാക്കള്‍ പറഞ്ഞു. യുവാക്കളുടെ നിലവിളി കേട്ടെത്തിയ മറ്റു പൊലിസുകാരിടപെട്ടാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. ബെണ്ടിച്ചാലിലെ അബൂബക്കറിന്റെ മകനും നവവരനുമായ മുഹമ്മദ് ഷംസീര്‍(26), ഷംസീറിന്റെ സുഹൃത്തും ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ മകനുമായ ഹംസ മുഹമ്മദ്(28), ഷംസീറിന്റെ സഹോദരന്‍ ഷക്കീര്‍(24) എന്നിവര്‍ക്കാണ് ലോക്കപ്പില്‍ മൂന്നാം മുറയ്ക്ക് വിധേയരാകേണ്ടി വന്നത്.
മര്‍ദനത്തില്‍ ഒരാളുടെ കൊയുടെ എല്ല് പൊട്ടി. സാരമായി പരുക്കേറ്റ ഇവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി അന്വേഷണമാരംഭിക്കുകയും യുവാക്കളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പൊലിസിന്റെ കൃത്യനിര്‍വഹണം തടസപെടുത്തിയതിന് നാലുപേര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."