സമസ്ത ബഹ്‌റൈന്‍ മീലാദ് കാംപയിന് തുടക്കമായി
മനാമ: സമസ്ത ബഹ്‌റൈന്‍ കമ്മിറ്റി മനാമ കേന്ദ്രീകരിച്ചു നടത്തുന്ന മീലാദ് കാംപയിന്‍ പരിപാടികള്‍ക്ക് തുടക്കമായി
'മുഹമ്മദ് നബി(സ) കുടുബ നീതിയുടെ പ്രകാശം' എന്ന പ്രമേയത്തിലാണ് സമസ്ത ബഹ്‌റൈന്‍ ഘടകത്തിന്റെ ഈ വര്‍ഷത്തെ മീലാദ് കാംപയിന്‍ നടക്കുന്നത്. കാംപയിന്റെ സമാരംഭവും മൗലിദ് പാരായണ സദസ്സും കഴിഞ്ഞ ദിവസം മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. മൗലിദ് പാരായണത്തിനും പ്രഭാഷണത്തിനും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഭാരവാഹികളായ എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ശഹീര്‍ കാട്ടാന്പള്ളി എന്നിവരും ഉസ്താദുമാരായ അശ്‌റഫ് അന്‍വരി ചേലക്കര, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവരും ചടങ്ങിന് നേതൃത്വം നല്‍കി.
തുടര്‍ന്നുള്ള ദിവസങ്ങളില് മനാമ ഗോള്‍ഡ് സിറ്റിയില്‍ റബീഉല്‍ അവ്വല്‍ 12 വരെ ദിവസവും രാത്രി 9 മണിക്ക് മൗലിദ് മജ്‌ലിസുകള്‍ നടക്കും. കൂടാതെ ഒരു മാസം നീണ്ടു നില്‍ക്കുന്ന കാംപയിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, കുടുംബ സംഗമം, ലഘുലേഖ വിതരണം, മെഡിക്കല്‍ ക്യാംപ്, പ്രബന്ധ ക്വിസ് മത്സരങ്ങള്‍, കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കും. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും.
മനാമ കേന്ദ്രീകരിച്ചുള്ള വിവിധ പരിപാടികളുടെ വിജയത്തിനായി സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ചെയര്‍മാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സ്വാഗത സംഘം ഭാരവാഹികള്‍: ചെയര്‍മാന്‍: സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍.
വൈ. ചെയര്‍മാന്മാര്‍: ശൈഖ് റസാഖ്, റിയാസ് പുതുപ്പണം. ഖാലിദ് ഹാജി. കണ്‍വീനര്‍മാര്‍: മൂസ ഹാജി ഫളീല, അബ്ദുല്‍ റശീദ് ആറ്റൂര്‍ , ആബിദ് ചങ്ങരം കുളം. ഫിനാന്‍സ് കണ്‍വീനര്‍: സുബൈര്‍ ഫ്രീഡം (ഇന്‍ ചാര്‍ജ്ജ്: ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദ് ഹാജി), ജോ. കണ്‍വീനര്‍മാര്‍: ജഅ്ഫര്‍ കണ്ണൂര്‍, കരീം എന്‍.ടി.കെ, നാസര്‍ ഹാജി പുളിയാവ്, അബ്ദുല്‍ ഗഫൂര്‍ അല്‍വാലി.
പ്രോഗ്രാം കണ്‍വീനര്‍: എ.പി. ഫൈസല്‍ വില്ല്യാപ്പള്ളി (ഇന്‍ ചാര്‍ജ്ജ്: എസ്.എം അബ്ദുല്‍ വാഹിദ്), ജോ. കണ്‍വീനര്‍മാര്‍: അബ്ദുല്ല സ്‌കൈ, ശംസു പാനൂര്‍ , മുഹമ്മദ് മോനു, ജമാല്‍ വടകര, സിറാജ് സെല്‍സിറ്റി, സൈദ് വയനാട്.
ഫുഡ് കണ്‍വിനര്‍: മുഹമ്മദ് ജീപ്പാസ് (ഇന്‍ ചാര്‍ജ്ജ്: മുഹമ്മദലി വളാഞ്ചേരി) ജോ. കണ്‍വീനര്‍മാര്‍: ടി. അന്തുമാന്‍, മൊയ്തു വളാഞ്ചേരി, അസീസ് പേരാമ്പ്ര, ഹസ്സന്‍ നടുവണ്ണൂര്‍. മൗസല്‍ മൂപ്പന്‍ തിരൂര്‍, നസീര്‍ കണ്ണൂര്‍, സിറാജ് തലശ്ശേരി, മുസ്ഥഫ പാനൂര്‍.
പബ്ലിസിറ്റി: മജീദ് ചോലക്കോട് (ഇന്‍ ചാര്‍ജ്ജ്: ശഹീര്‍ കാട്ടാമ്പള്ളി), ഉബൈദുല്ല റഹ്മാനി, നവാസ് കൊല്ലം, യാസര്‍ അറഫാത്ത്, ഗഫൂര്‍ ദീനാര്‍, മാഹിന്‍, സലീം മാര്‍ക്കറ്റ്. മൗലിദ് മജ്‌ലിസ് കണ്‍വീനര്‍: ഫസല്‍ വടകര, ജോ. കണ്‍വീനര്‍മാര്‍: ഇബ്രാഹീം കാസര്‍ഗോഡ്, ഇബ്രാഹീം കണ്ണൂര്‍, ഹസൈനാര്‍, ഇസ്മാഈല്‍ കാഞ്ഞങ്ങാട്, ഹമീദ് കാസര്‍ഗോഡ്, ബാവഹാജി മൊഗ്രാല്‍ പുത്തൂര്‍.
കൂപ്പണ്‍ കളക്ഷന്‍: സുലൈമാന്‍ പരവൂര്‍. വളണ്ടിയര്‍ ക്യാപ്റ്റന്‍: സജീര്‍ പന്തക്കല്‍, ജോ. കണ്‍വീനര്‍മാര്‍: എസ്.കെ.എസ്.എസ്.എഫ് വിഖായ മനാമ ടീം അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."