എണ്ണ ഉല്‍പാദനം കുറക്കാന്‍ ഒപക് ധാരണ; വിലയില്‍ നേരിയ വര്‍ധനവ്
ജിദ്ദ: അംസ്‌കൃത എണ്ണ ഉല്‍പാദനം കുറക്കാന്‍ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ ധാരണ. പ്രതിദിന ഉത്പാദനത്തില്‍ 11 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക. ഉത്പാദനം വെട്ടിക്കുറക്കാനുള്ള ഒപെകിന്റെ തീരുമാനം എണ്ണവില വര്‍ദ്ധനക്ക് കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒപെകിന് പിന്നാലെ റഷ്യ അടക്കമുള്ള പ്രധാന ഒപെക് ഇതരരാഷ്ട്രങ്ങളും ഉത്പാദനം കുറക്കാന്‍ തയ്യാറായേക്കും. വിയന്നയില്‍ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളുടെ നിര്‍ണ്ണായക യോഗത്തിലാണ് ഉത്പാദനം കുറക്കാന്‍ ധാരണയായിരിക്കുന്നത്. പ്രതിദിന ഉത്പാദനം 32.5 ദശലക്ഷം ബാരലായി കുറക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. 33.24 ദശലക്ഷം ബാരലാണ് ഇപ്പോള്‍ മൊത്തം പ്രതിദിന ഉത്പാദനം. പ്രതിദിന ഉദ്പാദനത്തില്‍ 11 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുക. ജനുവരി ഒന്ന് മുതലാണ് തീരുമാനം
പ്രാബല്യത്തില്‍ വരിക.
അതേ സമയം ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണത്തോടും പഴയ ക്വാട്ടയിലേക്ക് തിരിച്ചുപോകുന്നതിനും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പൊതുതീരുമാണം അംഗീകരിക്കുകയായിരുന്നു. ഏതൊക്കെ രാജ്യങ്ങള്‍ എത്രവീതം ഉത്പാദനം കുറക്കണം എന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്. പ്രധാന ഉത്പാദക രാഷ്ട്രമായ സഊദി അറേബ്യ പ്രതിദിന ഉത്പാദനത്തില്‍ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുത്തും. മാസങ്ങള്‍ നീണ്ട അനിശ്ചിത്വങ്ങള്‍ക്കൊടുവിലാണ് ഉത്പാദനം കുറക്കാനുള്ള ഒപെകിന്റെ നിര്‍ണായക തീരുമാനം.
അതിനിടെ ഉല്‍പാദനം കുറക്കാന്‍ ധാരണയായി എന്ന സൂചന പരന്നതോടെ എണ്ണ വിലയില്‍ നേരിയ വര്‍ധനവ് അനുഭവപ്പെട്ടതായി സാമ്പത്തിക വിദഗ്ദര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."