ലോക എയ്ഡ്സ് ദിനം ആചരിച്ചു
മുക്കം: മുനിസിപ്പാലിറ്റി, കെസ് കെയര്‍ പ്രോജക്ട്, മുക്കം സി.എച്ച്.സി, വി.കെ.എം.ഒ കോളജ്, ഫൈനേജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സി.ഡി.എസ് എന്നിവ സംയുക്തമായി എയ്ഡ്സ് ദിനാചരണം നടത്തി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.ടി ശ്രീധരന് ഉദ്ഘാടനം ചെയ്തു . ഓര്‍ഫനേജ് മാനേജര്‍ വി. മരക്കാര്‍ ബോധവല്‍ക്കരണ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഫാദര്‍ ഡോ. ജിബി ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. സി.കെ ഷാജി മുഖ്യപ്രഭാഷണം നടത്തി. പി. പ്രശോഭ് കുമാര്‍ അധ്യക്ഷനായി. ലീല പുല്പറമ്പില്, സാലി സിബി, ജെസ്സി, പി.കെ മുഹമ്മദ്, ടി.ടി സുലൈമാന്‍, ഷഫീഖ് മാടായി, പ്രജിത പ്രദീപ്, ബിന്ദു രാജന്, ഉഷാകുമാരി, മിനി, കെ.സി നൗഷാദ്, കെ.എം കുഞ്ഞവറാന്, ഇ. റംലത്ത്, കെ.വി വിജയന് സംസാരിച്ചു.
കട്ടാങ്ങല്‍: ആര്.ഇ.സി ജി.വി.എച്ച്.എസ് സ്കൂള്‍ ചാത്തമംഗലം, വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് ദിനം ആചരിച്ചു. എന്‍.എസ്.എസ് ജില്ലാ കോഡിനേറ്റര്‍ അഷ്റഫ് കെ.പി അധ്യക്ഷനായി. ഡോ. ശ്രീധരന് ഉദ്ഘാടനം ചെയ്തു.
എയ്ഡ്സ് ദിന ബോധവല്‍ക്കരണ റാലിയും ശേഷം കൊളാഷ് പ്രദര്‍ശനവും നടത്തി. മുഹമ്മദ് ശാഫി സ്വാഗതവും ഉബൈദ് നന്ദിയും പറഞ്ഞു.
കുന്ദമംഗലം: ഗവ: ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റും ചൂലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും ചാത്തമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണ പരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമേശ് അധ്യക്ഷനായി. ദിവ്യ മനോജ്, പ്രിന്‍സിപ്പല്‍ ഡോ. കെ.എം നൗഫല്‍, പോസിറ്റീവ് സ്പീക്കര്‍ ആയിഷ, മണി, ഡോ. ജ്യോതി, കൃഷ്ണന്‍കുട്ടി, ആലിക്കുഞ്ഞി, നദീറ, നാരായണന് നമ്പൂതിരി, ജലീല്‍, ദേവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."