ചക്കുളത്തുകാവ് പൊങ്കാല 12ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോട്ടയം: ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 12നാണ് പൊങ്കാല. രാവിലെ ഒന്‍പതിനു പൊങ്കാലയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണ്‍ തിരുമേനി അഗ്നി പകരും. പൊങ്കാല ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് കാര്യദര്‍ശി മണിക്കുട്ടന്‍ തിരുമേനി നിലവറ ദീപം തെളിക്കും.
മന്ത്രി മാത്യു ടി. തോമസ് പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിയിക്കും. വൈകിട്ട് അഞ്ചിനു സാസ്‌കാരിക സമ്മേളനം. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം,പി മുഖ്യ പ്രഭാഷണം നടത്തും. യോഗത്തില്‍ ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. യു.എന്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ സി.വി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും.
ക്ഷേത്രത്തില്‍ എത്തിചേചരുന്ന ക്ഷക്ത ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇത്തവണ ഇ-ടോയ്‌ലറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇത്തവണ 3001 വോളന്റീയേഴ്‌സാണ് ക്ഷേത്രത്തില്‍ സേവനം അനുഷ്ടിക്കുക.പൊലീസ്, കെ.എസ്.ആര്‍.ടി.സി, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ സേവനവും ഉറപ്പു വരുത്തി. 2000 ല്‍പ്പരം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ പൊങ്കാലയോട് അനുബന്ധിച്ച് സുരക്ഷയ്ക്കായി അണിനിരത്തുക.
പൊങ്കാലയോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് താത്കാലിക ഹെല്‍ത്തു സെന്ററുകളും പ്രവര്‍ത്തനം തുടങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു. ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിംഗിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം, തൃശൂര്‍, പുനലൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് തിരുവല്ല, എടത്വ, കോയില്‍മുക്ക് കെ.എസ്.ഈ.വി സബ്‌സ്‌റ്റേഷന്‍, പൊലിസ് സ്റ്റേഷന്‍ മൈതാനം, എടത്വാ അലോഷ്യസ് കോളജ് എന്നീ മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കായി തലവടി പഞ്ചായത്ത് ഗ്രൗണ്ടില്‍ താത്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. കോട്ടയത്തു നടത്തിയ പത്രസമ്മേളനത്തില്‍ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ തിരുമേനി, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, ഹരിക്കുട്ടന്‍ നമ്പൂതിരി, ഉത്സവക്കമ്മിറ്റി പ്രസിഡന്റ് പി.ഡി കുട്ടപ്പന്‍,സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത് പിഷാരടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."