ജീവനക്കാരുടെ ശമ്പളം തടയുന്നത് നീതീകേട്: എന്‍.ജി.ഒ അസോസിയേഷന്
കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിന്‍വലിക്കുവാന്‍ പരിധി ഏര്‍പ്പെടുത്തുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യു. ജീവനക്കാര്‍ക്ക് ശമ്പളം പൂര്‍ണമായും നല്‍കുക,കറന്‍സി ലഭ്യത ഉറപ്പ് വരുത്തുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന് ട്രഷറി എസ്.ബി.ടി ബ്രാഞ്ചിന് മുന്നില്‍ നടത്തിയ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് സമ്പദ്ഘടനയെ തന്നെതകര്ക്കും. നോട്ട് പിന്‍വലിക്കല്‍ കഴിഞ്ഞ് നാല് ആഴ്ച കഴിഞ്ഞിട്ടും പുതിയ നോട്ടുകള്‍ ലഭ്യമാക്കാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ പരാജയമാണ്.
ട്രഷറികള്‍ ആവശ്യപ്പെട്ട പണത്തിന്റെ 20ശതമാനം പോലും ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞില്ല.
ജില്ലാ ജോയിന്റ് സെക്രട്ടറി പി.സി മാത്യു അധ്യക്ഷനായിരുന്നു.ജോഷിമാത്യു, പ്രതീഷ്കുമാര്കെ.സി, ശശികുമാര്പി.ആര്, ടി.എസ്ബാബു, സജിമോന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."