HOME
DETAILS
MAL
'സഹകരണ മേഖലയുടെ തകര്‍ച്ച സമ്പദ്വ്യവസ്ഥയെ തകര്‍ക്കും'
backup
December 02 2016 | 00:12 AM
മലപ്പുറം: സഹകരണ മേഖലയുടെ തകര്‍ച്ച കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കു കാരണമാകുമെന്നു മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയ്ക്കുനേരെ തിരിയുന്നതെന്നും ഇതു കേരളത്തിലെ ലക്ഷക്കണക്കിനു കുടുംബങ്ങളെ പട്ടിണിയിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോ-ഓപറേറ്റീവ് ഡെയ്ലി ഡെപ്പോസിറ്റ് കലക്ടേഴ്സ് യൂനിയന്‍ (എസ്ടിയു) മലപ്പുറത്തു നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ. മൊഹ്യുദ്ദീന് അലി അധ്യക്ഷനായി. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി മുജീബ് കാടേരി, ഹാരിസ് ആമിയന്‍, കെ.കെ ഹംസ, വല്ലാഞ്ചിറ മജീദ്, അഡ്വ. എം.പി ഗോപി, കെ.ടി മുജീബ്, പി.കെ അബ്ദുറഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."