മണ്ണാര്‍മല വനത്തില്‍ സാമൂഹ്യവിരുദ്ധ വിളയാട്ടം: കാര്‍ഷികവിളകള്‍ തീവച്ചു നശിപ്പിക്കുന്നു
വെട്ടത്തൂര്‍: മണ്ണാര്‍മല പീടികപ്പടിയില്‍ സ്വകാര്യ വ്യക്തികളുടെ വനഭൂമിയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമാകുന്നു. പടിഞ്ഞാറേതില്‍ മുഹമ്മദ് എന്ന മാനുഹാജിയുടെയും കളത്തില്‍ ഉണ്ണീന്‍കുട്ടി ഹാജി എന്ന കുഞ്ഞാപ്പയുടെയും വനഭൂമിയാണ് സാമൂഹ്യവിരുദ്ധരുടെ വിളയാട്ട കേന്ദ്രമാകുന്നത്.
കഴിഞ്ഞദിവസം രാത്രിയില്‍ റബര്‍ മരങ്ങളും മറ്റു കാര്‍ഷിക വിളകളും തീവച്ചു നശിപ്പിരുന്നു. ഇതില്‍ ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ സംഭവിച്ചതായി ഉടമസ്ഥര്‍ പറഞ്ഞു. നേരത്തെ, റബര്‍ തൈകള്‍ മുറിച്ചു നശിപ്പിക്കുകയും കൃഷി ആയുധങ്ങള്‍ മോഷ്ടിക്കുകയും തോട്ടത്തിലെ ഷെഡിനു തീവയ്ക്കുകയും ചെയ്തിരുന്നു. വനത്തില്‍ താമസിക്കുന്ന ആദിവാസികളാണ് ഇതിനു പിന്നിലെന്നാണ് സൂചന. നേരത്തെ, മോഷണംപോയ കൃഷി ആയുധങ്ങളില്‍ പലതും അവരുടെ കുടിലുകളില്‍നിന്നു കണ്ടെടുത്തിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉടമസ്ഥര്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."