HOME
DETAILS
MAL
അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടി സിദാന്റെ മകന്‍
backup
December 02 2016 | 05:12 AM
മാഡ്രിഡ്: സിനദിന്‍ സിദാന്റെ മകന്‍ റയല്‍ മാഡ്രിഡിനായി ഗോളോടെ അരങ്ങേറി. സ്പാനിഷ് കിങ്‌സ് കപ്പില്‍ കള്‍ചറല്‍ ലിയോന്‍സെക്കെതിരായ പോരാട്ടത്തിലാണ് സിദാന്റെ മകന്‍ എന്‍സോ ഫെര്‍ണാണ്ടസ് ഗോള്‍ നേടിയത്. മത്സരത്തില്‍ റയല്‍ 6-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. അതേസമയം മറ്റൊരു മത്സരത്തില്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ ഹെര്‍ക്കുലീസ് 1-1നു സമനിലയില്‍ തളച്ചു. അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്യുജോലക്കെതിരായ മത്സരത്തില്‍ 6-0ത്തിന്റെ ഉജ്ജ്വല വിജയം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."