HOME
DETAILS

കൗമാരക്കുതിപ്പിന് മണിക്കൂറുകള്‍ മാത്രം

  
backup
December 02 2016 | 06:12 AM

%e0%b4%95%e0%b5%97%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d

തേഞ്ഞിപ്പലം: ട്രാക്കിലും ഫീല്‍ഡിലും നിറയുന്ന കേരളത്തിന്റെ കൗമാരക്കുതിപ്പിനു ഇനി മണിക്കൂറുകള്‍ മാത്രം. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനു നാളെ കാലിക്കറ്റ് സര്‍വകലാശാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമാകും. നാലു ദിവസങ്ങളിലായി നടക്കുന്ന കായികോത്സവത്തിന്റെ പതാക ഉയര്‍ത്തല്‍ നാളെ രാവിലെ ഒന്‍പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ നിര്‍വഹിക്കും. നാളെ 18 ഫൈനലുകള്‍ അരങ്ങേറും. രാവിലെ ഏഴു മണിക്ക് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററോടെയാണ് ട്രാക്കുണരുക. ആദ്യ ദിനത്തില്‍ രാവിലെ ഏഴു മണിക്കും തുടര്‍ന്നുളള ദിവസങ്ങളില്‍ 6.30നുമാണ് മത്സരങ്ങള്‍ തുടങ്ങുക. ഔപചാരിക ഉദ്ഘാടനം 3.30നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ പി അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനാവും. ഒളിംപ്യന്‍ പി.ടി ഉഷ, ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.എ ശ്രീജേഷ്, ഒളിംപ്യന്‍ കെ.ടി ഇര്‍ഫാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ആറിനു വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. ഗ്രീന്‍ പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് മേളയുടെ മുഴുവന്‍ സംഘാടനവും നിര്‍വഹിച്ചിട്ടുള്ളത്. പാസ്റ്റിക്ക് ഫ്രീ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷണ വിതരണത്തിനായി സ്റ്റീലിന്റെ ഗ്ലാസും പ്ലേറ്റുകളുമാണ് മേളയില്‍ ഉപയോഗിക്കുക.

 

പഴുതടച്ച വിധി നിര്‍ണയം


മത്സരത്തിലെ വിധി നിര്‍ണയം സംബന്ധിച്ചു വിവാദങ്ങള്‍ ഇല്ലാതിരിക്കാന്‍ അത്യാധുനിക ഉപകരണങ്ങളാണ് കായികോത്സവ വേദിയില്‍ ഒരുക്കിയിരിക്കുന്നത്. ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്റ്റിങ് സിസ്റ്റം, ലോങ് ജംപ്, ട്രിപ്പിള്‍ ജംപ് ഇനങ്ങളിലെ വിധി നിര്‍ണയം കാര്യക്ഷമമാക്കാന്‍ ഇലക്ട്രോണിക് ഡിസ്റ്റന്‍സ് മെഷറര്‍ തുടങ്ങിയ സാങ്കേതിക ഉപകരണങ്ങള്‍ ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഉപയോഗിക്കുന്നത്. ഇതിനു പുറമേ ഫോട്ടോ ഫിനിഷിങ് കാമറ അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും.



95 ഇനങ്ങള്‍, 2581 താരങ്ങള്‍


സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍, പെണ്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മത്സരങ്ങള്‍. 14 ജില്ലകളില്‍ നിന്നായി 2581 താരങ്ങളാണ് കായികോത്സവത്തില്‍ മാറ്റുരക്കുക. മേളയുടെ നിയന്ത്രണത്തിനായി 350 ഒഫിഷ്യല്‍സും പങ്കെടുക്കും. വിജയികള്‍ക്ക് യഥാക്രമം 1500, 1250, 1000 എന്നിങ്ങനെയാണ് സമ്മാന തുക. വ്യക്തിഗത ചാംപ്യന്മാര്‍ക്ക് നാലു ഗ്രാം സ്വര്‍ണ മെഡലും മീറ്റ് റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 4000, ദേശീയ റെക്കോര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 10000 എന്നിങ്ങനെ കാഷ് പ്രൈസുകളുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന മൂന്നു വിദ്യാലയങ്ങള്‍ക്ക് 2,20,000, 1,65,000, 1,10,000 രൂപകളും ലഭിക്കും.

 

ദീപശിഖാ പ്രയാണം


കായികോത്സവത്തിന്റെ വരവറിയിച്ച് ദീപശിഖാ പ്രയാണം ഇന്ന് രാവിലെ പത്തിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കും. ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ ഉദ്ഘാടനം ചെയ്യുന്ന പ്രയാണം വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയ്ക്കു രണ്ടരക്ക് ഇടിമുഴിക്കലില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ ഉച്ചയ്ക്കു രണ്ടിന് സര്‍വകലാശാല കവാടത്തില്‍ നിന്നു ദീപശിഖ പി.ടി ഉഷ, അഞ്ജുബേബി ജോര്‍ജ്ജ്, മേഴ്‌സിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൗണ്ടില്‍ എത്തിക്കും. കെ.ടി ഇര്‍ഫാന്‍ തിരി തെളിയിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

 

ദേശീയ സ്‌കൂള്‍ മീറ്റ് മഹാരാഷ്ട്രയില്‍


സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ യോഗ്യത നേടുന്ന കായിക താരങ്ങള്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരക്കും. അണ്ടര്‍ 14 ആണ്‍, പെണ്‍ മത്സരങ്ങള്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ മഹാരാഷ്ടയിലെ നാസിക്കില്‍ നടക്കും. അണ്ടര്‍ 17 ആണ്‍, പെണ്‍ മത്സരങ്ങള്‍ തെലങ്കാന രംഗറെഡ്ഡിയില്‍ ജനുവരി ഒന്നാം വാരത്തിലും അണ്ടര്‍ 19 ആണ്‍, പെണ്‍ മത്സരങ്ങള്‍ ജനുവരി നാലു മുതല്‍ ഏഴു വരെ പൂനെയിലും നടക്കും.

 

മീഡിയ അവാര്‍ഡുകള്‍


കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കായികോത്സവം മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പത്രറിപ്പോര്‍ട്ട്: ആര്‍ രഞ്ജിത്ത് (ദേശാഭിമാനി), മികച്ച വാര്‍ത്താ ചിത്രം: റിജോ ജോസഫ് (മലയാള മനോരമ), സമഗ്ര കവറേജ് (മാതൃഭൂമി), മികച്ച ടി.വി റിപ്പോര്‍ട്ട്: ചിത്ര കെ മേനോന്‍ (മനോരമ ന്യൂസ്), മികച്ച കാമറ: സനോജ് കുമാര്‍ (മീഡിയ വണ്‍), ദൃശ്യ കവറേജ്: ഏഷ്യാനെറ്റ് ന്യൂസ്, ശ്രവ്യ കവറേജ്: ആകാശ വാണി എന്നിവര്‍ അര്‍ഹരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  19 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago