കേന്ദ്രത്തിന്റെ കയ്യില്‍ നോട്ടില്ല; ഇതു പോലെ അരാജകത്വം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ?
തിരുവനന്തപുരം: നോട്ട് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ ശമ്പള വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടായെങ്കിലും കേരളക്കാര്‍ എത്രയോ ഭാഗ്യവാന്‍മാരാണെന്ന് ധനമന്ത്രി തോമസ് ഐസക്. കാരണം, കേരളത്തിന് അനുവദിച്ച 1200 കോടി രൂപയില്‍ ആദ്യ ഗഡുവായി 500 കോടി രൂപ എത്തിക്കുമെന്നാണ് പറഞ്ഞത്. പക്ഷേ, അത്രയും രൂപ ഉണ്ടാവില്ല എന്ന് അറിയിച്ചപ്പോള്‍ ആദ്യ ദിവസത്തെ ആവശ്യത്തിനു വേണ്ട 160 കോടി രൂപ എത്തിച്ചാല്‍ മതിയെന്ന് സംസ്ഥാനം പറഞ്ഞു. എന്നാല്‍, കിട്ടിയതാവട്ടെ 111 കോടി രൂപ മാത്രമാണ്. അതിന്റെ ഫലമാണ് ഇന്നലെ
ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും (സ്വകാര്യ മേഖലയിലടക്കം ) ഇന്നലെ നേരിട്ട ബുദ്ധിമുട്ടുകള്‍.
അതേസമയം,ഇതിലും കഷ്ടമായിരുന്നു ഡല്‍ഹിയടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥ. അവിടെ നല്ലൊരു പങ്കു പേര്‍ക്കും പെന്‍ഷനോ ശമ്പളമോ കിട്ടിയിട്ടില്ല. കേരള ഹൗസിലെ ജീവനക്കാരുടെയും സ്ഥിതി ഇത് തന്നെ. കിട്ടിയവര്‍ക്കാകട്ടെ അനുവദനീയമായ തുകയായ 24,000 രൂപ ലഭിക്കുകയുണ്ടായില്ല. ഇങ്ങനെയൊരവസ്ഥയുമായി താരതമ്യം ചെയ്താല്‍ കേരളീയര്‍ എത്രയോ ഭാഗ്യവാന്മാരാണ്.
ഗുജറാത്തില്‍ 5000-10,000 രൂപ വീതമാണ് ലഭിച്ചത്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും 8000 രൂപ, ഇതേ പോലെ അരാജകത്വം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ? കേന്ദ്ര സര്‍ക്കാരിന്റെ വാക്കിനു എന്ത് വില?
കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കള്‍ പത്രസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചകളിലും തോമസ് ഐസക്കിനെതിരേ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ നല്‍കിയ മറുപടിയാണിത്.
തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."