HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിക്കെതിരേ മൊഴി നല്കാന് കെ പത്മകുമാര്‍ സരിതയെ പ്രേരിപ്പിച്ചെന്ന്
backup
December 02 2016 | 08:12 AM
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ ഹാജരാകുമ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ മൊഴി നല്‍കണമെന്ന് മുന്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി കെ പത്മകുമാര്‍ 34 തവണ നിര്‍ബന്ധിച്ചതായി സരിത എസ് നായര്‍ പറഞ്ഞുവെന്ന് അഡ്വ. തോമസ് പി കോണ്ടോടിയുടെ മൊഴി.
അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് പത്മകുമാര്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചതെന്ന് സരിത പറഞ്ഞതായും അഡ്വ. തോമസ് വ്യക്തമാക്കി. ജസ്റ്റിസ് ജി ശിവരാജന് കമ്മിഷനില്‍ ഇന്നലെ മൊഴി നല്‍കുകയായിരുന്നു തോമസ് കൊണ്ടോടി.
സോളാര്‍ കേസില്‍ അറസ്റ്റിലായ സരിത ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം 2015ല്‍ തന്നെ വന്നുകണ്ടിരുന്നതായി കൊണ്ടോടി പറഞ്ഞു. കോഴിക്കോട് ജില്ലാ പ്ലാനിങ് ഓഫീസറെയും വ്യാഴാഴ്ച കമ്മിഷന് വിസ്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."