HOME
DETAILS
MAL
മാധ്യമവിലക്ക് സംബന്ധിച്ച കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയോട് സുപ്രിം കോടതി
backup
December 02 2016 | 09:12 AM
ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ്ങില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രിം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു. കേരളപത്ര പ്രവര്‍ത്തക യൂണിയന് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍ ഹൈക്കോടതി തീരുമാനം വന്ന ശേഷം ഇടപെടാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലുള്ള കേസ് തീരുമാനമാകാതെ പോകുന്നതില്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."