സംഭാവനയായി ലഭിച്ച പണത്തില്‍ നിന്ന് ടീസ്റ്റ സെതല്‍വാദ് 3.85 കോടി തട്ടിയെടുത്തതായി ഗുജറാത്ത് പൊലിസ്
ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെത്ല്വാദ് സംഭാവനയായി ലഭിച്ച 9.75 കോടി രൂപയില്‍ നിന്നും 3.85 കോടി രൂപ തട്ടിയെന്നു ഗുജറാത്ത് പൊലിസ് സുപ്രിംകോടതിയില്‍. 2002ലെ ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ ക്ഷേമത്തിനുവേണ്ടി ടീസ്ത ആരംഭിച്ച എന്‍ജിഒയിലേക്കു സംഭാവനയില് നിന്നാണ് പണം വെട്ടിച്ചതെന്നാണ് പൊലിസ് ആരോപിക്കുന്നത്.
ഗുജറാത്ത് എസിപി രാഹുല്‍ ബി.പട്ടേലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സെത്ല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും അവരുടെ ട്രസ്റ്റുകളായ സെന്റര്‍ ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ്, സബ്രാംഗ് എന്നിവ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും കലാപത്തിനിരയായവരുടെ പരാതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നതിനായുള്ള രേഖകള്‍ ലഭ്യമാക്കാന്‍ തയ്യാറായില്ല എന്നും 83 പേജുള്ള സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഇവരുടെ അറസ്റ്റിനെ സുപ്രിംകോടതി വിലക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."