ഖുര്‍ആന്റെ പഠനവും ഗവേഷണവും പരിപോഷിപ്പിക്കപ്പെടേണ്ടത് വിശ്വാസികളുടെ ധര്‍മ്മം: സാദിഖലി ശിഹാബ് തങ്ങള്‍
ദോഹ: വിശുദ്ധ ഖുര്‍ആന്റെ പഠനവും ഗവേഷണവും പരിപോഷിപ്പിക്കപ്പെടേണ്ടത് വിശ്വാസികളുടെ അനിവാര്യമായ ധര്‍മ്മമാണെന്ന്് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആത്മീയവും ഭൗതികവുമായ പുരോഗതിക്കും വികാസത്തിനും ഖുര്‍ആന്‍ പഠനം അത്യാവശ്യമാണ്. കേരളീയ മുസ്ലിം സമൂഹത്തില്‍ മദ്രസാ, ദര്‍സ് സംവിധാനം സജീവമാണെങ്കിലും ഖൂര്‍ആന്റെ പഠനത്തിലും ഗവേഷണത്തിലും മതിയായ സ്ഥാപനങ്ങള്‍ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു.
വടകര തിരുവള്ളൂരില്‍ സംയുക്ത മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പുതുതായി ആരംഭിക്കുന്ന മാലിഖ് ദിനാര്‍ ഖുര്‍ആന്‍ ലേണിങ് ആന്റ് റിസേര്‍ച്ച് സെന്ററിന്റെ ഖത്തറിലെ പ്രചാരണ പരിപാടികള്‍ ഐ.സി.സി അശോകാ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ എ.സി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. അബൂദബി ബ്രിട്ടീഷ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഇസ്്‌ലാമിക പഠന വിഭാഗം തലവനും പ്രമുഖ പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. മാനവികതയ്ക്ക് വെളിച്ചം പകരാന്‍ ഖുര്‍ആന്‍ പഠനത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവള്ളൂരിലെ കാഞ്ഞിരാട്ടു തറയില്‍ നിര്‍മാണം പുരോഗമിക്കുന്ന സെന്ററിന്റെ ഖത്തര്‍ ക്യാമ്പയിന്‍ പ്രവര്‍ത്തന ഫണ്ട് സഫാരി ഗ്രൂപ്പ് ഡയരക്ടറും ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീനില്‍ നിന്ന് സംഭാവന സ്വീകരിച്ച് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളാ ഇസ്്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് എ.വി അബൂബക്കര്‍ ഖാസിമി, ക്വാളിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസൂദ്ദീന്‍ ഒളകര, ഫൈസല്‍ ഹുദവി സംബന്ധിച്ചു. സ്വാഗതസംഘം ഭാരവാഹികളായ കെ.കെ മൊയ്തു മൗലവി, അശ്‌റഫ് കനവത്ത്് പി.വി അഹമ്മദ് അതിഥികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.
കെ.എം.സി.സി സെക്രട്ടറി ഫൈസല്‍ അരോമ, ലത്തീഫ് ഫൈസി തിരുവള്ളൂര്‍, മല്ലച്ചേരി അബ്ദുല്ല, ഒല്ലാച്ചേരി കുഞ്ഞമ്മദ്, റഫീഖ് മലയില്‍, പിസി മജീദ്, കുഞ്ഞബ്ദുല്ല, അമീര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗത സംഘം കോര്‍ഡിനേറ്റര്‍ ഇ.കെ മുഹമ്മദ് ഷരീഫ് പ്രൊജക്റ്റ് പ്രസന്റേഷന്‍ അവതരിപ്പിച്ചു. റിയാസ് ഖിറാഅത്ത്് നടത്തി. ജനറല്‍ കണ്‍വീനര്‍ ഹനീഫ് മാസറ്റര്‍ സ്വാഗവും ഉബൈദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."