HOME
DETAILS

ശമ്പളവുമില്ല പെന്‍ഷനുമില്ല

  
backup
December 02 2016 | 19:12 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%81%e0%b4%ae%e0%b4%bf

 


തൃശൂര്‍: ജില്ലയില്‍ ഇന്നലേയും പെന്‍ഷന്‍ വിതരണവും ശമ്പള വിതരണവും തടസപ്പെട്ടു. ജില്ലാ ട്രഷറിക്ക് മുമ്പിലും സബ്ട്രഷറിക്ക് മുമ്പിലും വരിനിന്നവര്‍ക്ക് നാമമാത്രമായ തുകയാണ് നല്‍കിയത്. പലരും പ്രതിഷേധിച്ചെങ്കിലും ട്രഷറി ജീവനക്കാര്‍ കൈമലര്‍ത്തകുയാണ്. രാവിലെ മുതല്‍ ക്യൂ നിന്ന് കൗണ്ടറിന് മുന്നിലെത്തുമ്പോള്‍ പണം തീര്‍ന്നു എന്ന അറിയിപ്പും പലര്‍ക്കും ലഭിച്ചു. ടോക്കനുമായി അടുത്ത ദിവസം വരാനുള്ള ട്രഷറി ജീവനക്കാരുടെ അറിയിപ്പിനെതിരെ പലരും വികാരപരമായാണ് പ്രതികരിച്ചത്.
മണലൂര്‍: പെന്‍ഷനും, ശമ്പളവും തേടിവന്നവര്‍ പണം കിട്ടാതെ വലഞ്ഞു. മണലൂര്‍ സബ് ട്രഷറിക്ക് മുന്നില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ നീണ്ട വരിയാണുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വരി നിന്ന് വൈകീട്ട് പണം കിട്ടാതെ പോയവരാണ് ഇന്നലെ രാവിലെ മുതല്‍ ആദ്യ വരിയില്‍ നിറഞ്ഞത്. കഴിഞ്ഞ രണ്ട് മാസം പെന്‍ഷന്‍ വാങ്ങാതെ ഈ മാസത്തെ കൂടി പെന്‍ഷനും ചേര്‍ത്ത് വാങ്ങി ഒരു തുണ്ട് ഭൂമി സ്വന്തമായി വാങ്ങാമെന്ന മോഹവുമായി കാത്തിരുന്ന റിട്ട. ജീവനക്കാരായ ഭാര്യയും ഭര്‍ത്താവും വിഷമം കൊണ്ട് പൊട്ടിത്തെറിച്ചു. 24,000 രൂപ വെച്ച് കൊടുക്കാമെന്ന് കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും ഉറപ്പ് നല്‍കിയിട്ടും ട്രഷറിയില്‍ നിന്ന് ലഭിച്ചത് 4000 രൂപ മാത്രമാണെന്ന് ഇവര്‍ രോഷത്തോടെ പറയുന്നു. മോദിയുടെ ഭിക്ഷ യാചിച്ച് വന്നവരല്ല ഞങ്ങളെന്ന് ക്ഷോഭത്തോടെ പറഞ്ഞ് പണം വാങ്ങാതെ പോയവരും നിരവധിയാണ്. ഓരോരുത്തര്‍ക്കായി പണം നാലായിരം വീതം വീതിക്കുന്നത് നിയമപരമല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. വരിയില്‍ ആദ്യം നില്‍ക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട 24,000 രൂപ നല്‍കുകയാണ് ട്രഷറി ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും ബാക്കിവരിയില്‍ നില്‍ക്കുന്ന അര്‍ഹതയുള്ളവര്‍ക്കെല്ലാം തുക നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ ബാധ്യതയാണെന്നും അതവര്‍ നിര്‍വഹിക്കട്ടെയെന്നുമാണ് ഒരു വിഭാഗം പെന്‍ഷനേഴ്‌സ് പറയുന്നത്.
കുന്നംകുളം: രണ്ടാം ശമ്പള വിതരണ ദിനത്തിലും കുന്നംകുളം ട്രഷറിയില്‍ പെന്‍ഷനും ശമ്പളത്തിനും വേണ്ടി നീണ്ട നിര പ്രത്യക്ഷപെട്ടിരുന്നുവെങ്കിലും പലരും നിരാശയോടെയാണ് മടങ്ങിയത്. 20 ലക്ഷം രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ഇത്തവണ 24000 രൂപയാണ് ഓരോര്‍ത്തര്‍ക്കും വിതരണം ചെയ്തത്. ആവശ്യത്തിനു പണമെത്താത്തതു കാരണം കഴിഞ്ഞ ദിവസം 10000 രൂപ വീതമാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഉച്ചയാവുന്നതിനു മുന്‍പ് തന്നെ വിതരണത്തിനു എത്തിച്ച പണം തീര്‍ന്നു.
വരിയില്‍ പണത്തിനായി നിന്ന പലരും നിരാശയോടെ മടങ്ങി. ഉച്ചയോടെ പണം എത്തുമെന്ന് അധികൃതര്‍ അറിയിച്ചതോടെ കുറച്ചു പേര്‍ ട്രഷറിയില്‍ തന്നെ തുടര്‍ന്നു. ഇവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. അവകാശപെട്ട തുക ഇത്രയും ബുദ്ധിമുട്ടി വാങ്ങേണ്ടിവരുന്നതില്‍ പലരും അമര്‍ഷം പ്രകടിപ്പിച്ചു. ട്രഷറിയിലെ ജീവനക്കാരുമായി പലരും കയര്‍ത്തു സംസാരിക്കുകയും ഉണ്ടായി. കേന്ദ്രസര്‍ക്കാര്‍ നയത്തെ പഴിക്കാനും ചിലര്‍ മറന്നില്ല. ട്രഷറിയിലെ നാലു കൗണ്ടറുകളിലായാണ് ഇന്നലെ പണം വിതരണം ചെയ്തത്. രാവിലെ എത്തിച്ച 20 ലക്ഷം രൂപ 200 ഓളം പേര്‍ക്കാണ് വിതരണം ചെയ്തത്. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കുന്നംകുളം ട്രഷറിക്ക് ആദ്യശമ്പളദിനം ആവശ്യമായി വരുന്നത് ഒരു കോടി രൂപയാണ്. രണ്ടാം ദിനം 80 ലക്ഷം രൂപയും വേണം. എന്നാല്‍ രണ്ടു ദിനങ്ങളായി ട്രഷറിക്ക് ലഭിച്ചത് തുച്ഛമായ തുകമാത്രമാണ്. വരും ദിവസങ്ങളിലും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വിതരണം അനിശ്ചിതത്തിലാകുമെന്നാണ് ജീവനക്കാരും പറയുന്നത്.
വടക്കാഞ്ചേരി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി സൃഷ്ടിച്ച ജന ദുരിതം ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് നയിക്കുമ്പോഴും അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണം. വടക്കാഞ്ചേരി സബ്ബ് ട്രഷറിയില്‍ വ്യാഴാഴ്ച പൂര്‍ണ്ണമായും നിലച്ച പെന്‍ഷന്‍ വിതരണം ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് പുനരാരംഭിച്ചത്. വ്യാഴാഴ്ച്ച ടോക്കണ്‍ നല്‍കി മടക്കി വിട്ട 62 പേര്‍ ഇന്നലെ രാവിലെ ഈ ടോക്കണുമായി എത്തിയപ്പോള്‍
ഇവര്‍ക്ക് മുന്നില്‍ ട്രഷറി ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയായിരുന്നു. ഇതോടെ പ്രതിസന്ധി കനത്തു വയോധികരും അവശരുമടക്കം നിരവധി പേരാണ് ട്രഷറിയില്‍ എത്തിയത് ഇവരോട് പണമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കിവിടാന്‍ ശ്രമിച്ചെങ്കിലും പലരും പ്രതീക്ഷയോടെ പിരിഞ്ഞ് പോകാതെ കാത്തിരിപ്പ് തുടര്‍ന്നു. ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അഞ്ച് ലക്ഷം രൂപ മാത്രമെ നല്‍കാനാകൂവെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഉച്ചയോടെ പുതിയ അറിയിപ്പെത്തി ഉച്ചതിരിഞ്ഞ് 50 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു അറിയിപ്പ്. ഇതോടെ ആഹ്ലാദം പടര്‍ന്നു. വാക്ക് പാലിച്ച് 50 ലക്ഷമെത്തി ഇതോടെ 20, 000 രൂപ വിധം വിതരണം ചെയ്തു. ലഭിച്ച പണം വിതരണം പൂര്‍ത്തിയായതോടെ ഇന്നത്തെ അവസ്ഥ എന്താകുമെന്നതിനെ കുറിച്ചുള്ള ആശങ്കയും ശക്തമായി.
മാള: ആവശ്യത്തിന് നോട്ട് എത്താത്തതിനാല്‍ മാള സബ് ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ എത്തിയവര്‍ രണ്ടാം ദിവസവും വെറും കൈയോടെ മടങ്ങി. ആദ്യ ദിവസം പെന്‍ഷന്‍ വാങ്ങാനെത്തിയപ്പോള്‍ നോട്ട് ഇല്ലാത്തതിനാല്‍ ടോക്കണ്‍ വാങ്ങി പോയവരാണ് വീണ്ടും വെട്ടിലായത്.
പ്രായമായ സ്ത്രീകള്‍ അടക്കമുള്ളവരാണ് ട്രഷറിക്ക് മുന്നില്‍ കാത്തിരുന്നത്. ബാങ്കില്‍ നിന്ന് ഘട്ടം ഘട്ടമായാണ് നോട്ട് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ പെന്‍ഷന്‍ എപ്പോള്‍ കിട്ടുമെന്ന കാര്യത്തിലും കൃത്യമായ ഒരുറപ്പും ഇല്ലാത്ത അവസ്ഥയിലാണ്. പെന്‍ഷന്‍ കിട്ടുന്നത് തന്നെ രണ്ടായിരം രൂപയുടെ നോട്ടുകളാണ്. എല്ലാ മാസവും ഒന്നാം തിയ്യതി പെന്‍ഷന്‍ വാങ്ങിയ ശേഷം ഡോക്ടറെ കാണാന്‍ പോകുന്ന പതിവ് പോലും തെറ്റിയിരിക്കുകയാണെന്ന് ട്രഷറിയിലെത്തിയവര്‍ പറയുന്നു.
തൃപ്രയാര്‍: തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിയിലേക്ക് നിരവധി പേരാണ് ശമ്പള പെന്‍ഷന്‍ കൈപ്പറ്റാനായി എത്തിയത്. സാധാരണയായി ഒന്നരക്കോടി രൂപയോളമാണ് ഇവിടെ പെന്‍ഷന്‍ തുകയായി വിതരണം ചെയ്യാറുള്ളത്. ഇതില്‍ ആദ്യ ദിവസം തന്നെ 65 മുതല്‍ 70 ലക്ഷം രൂപ വരെ വിതരണം ചെയ്യാറുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ആദ്യ ശമ്പള പെന്‍ഷന്‍ ദിനത്തില്‍ സബ് ട്രഷറിയില്‍ വെറും 16 ലക്ഷം രൂപ മാത്രമാണ് വിതരണം ചെയ്യാനുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago