ലോക എയ്ഡ്സ് ദിനം ആചരിച്ചു
കാട്ടാക്കട: പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിവിധ ക്ലബുകളുടെയും വെള്ളനാട് കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചു.
സ്കൂളില്‍ സ്പെഷ്യല്‍ അസംബ്ലി നടത്തുകയും എയ്ഡ്സ് ദിന പ്രതിഞ്ജ ചൊല്ലുകയും ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി പൂവച്ചല്‍ ജങ്ഷന് ചുറ്റി സ്കൂളില്‍ സമാപിച്ചു. ബോധവല്കരണ ക്ലാസും സെമിനാറും വെള്ളനാട് സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാധാകൃഷ്ണന് നിയന്ത്രിച്ചു. പി.ടി.എ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ പ്രിന്‍സിപ്പല്‍മാരായ സീമസേവ്യര്, ആര്.ബിന്ദു, ഹെഡ്മിസ്ട്രസ് പ്രീമള ദേവി, കോര്‍ഡിനേറ്റര്‍മാരായ സമീര്‍ സിദ്ദീഖി പി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സത്യക്കുറുപ്പ്, കൃഷ്ണകുമാര്‍, ബിജു, അനില്‍ കുമാര്‍ സി.വി. അജിത കുമാരി, സീമ.പി.എസ്, സന്ധ്യ യു. ജി, ശരശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."