ക്ഷേത്രവളപ്പില്‍ കരനെല്‍കൃഷി വിളയിച്ച് കൊച്ചുപൊടിയന്‍ താരമായി
തിരുവനന്തപുരം: കടുവയില്‍ക്കോണം ദൈവപ്പുര ശ്രീ ദുര്‍ഗാദേവി ക്ഷേത്രവളപ്പിലെ 40 സെന്റ് പുരയിടത്തില്‍ നെല്‍കൃഷി വിളയിച്ചെടുത്ത് ക്ഷേത്ര ട്രസ്റ്റിന്റെ ഉടമ തെഞ്ചേരിക്കോണം കിഴക്കതില്‍ കൊച്ചുപൊടിയന്‍ എന്ന് എല്ലാവരും സ്‌നേഹപൂര്‍വം വിളിക്കുന്ന കെ. സുരേന്ദ്രന്‍ മാതൃകാ കൃഷിക്കാരന്‍കൂടിയായി.
മണമ്പൂര്‍ കൃഷിഭവന്റെയും പഞ്ചായത്ത് അധികൃതരുടെയും പിന്തുണയും കൊച്ചുപൊടിയന് ലഭിച്ചിരുന്നു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷനേതാവ് പി.ജെ നഹാസ്, മണമ്പൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കരനെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആര്‍.എസ് രഞ്ജിനി, കൃഷിഓഫിസര്‍ ജെ.എസ് ബീന, ക്ഷേത്രതന്ത്രി മുരളീശര്‍മ്മ, കൃഷി അസിസ്റ്റന്റ് വി.ബി സജു, വിജയധരന്‍ നായര്‍, എസ്. ഷിജു, ഭവനചന്ദ്രന്‍ എന്നിവരും പങ്കെടുത്തു. ചെണ്ടമേളത്തിന്റെ അകമ്പടിയും വിളവെടുപ്പുത്സവത്തിന് കൊഴുപ്പുനല്‍കി. ജൈവ പച്ചക്കറി കൃഷിയിലും പലതവണ വിജയിച്ചുകയറി കൊച്ചുപൊടിയന്‍ ക്ഷേത്രപരിപാലനത്തിനൊപ്പം പൊതുപ്രവര്‍ത്തനത്തിലും തല്‍പ്പരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."