ഭാര്യയോട് അപമര്യാദ: അയല്‍വാസിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്ത്യം
തലശ്ശേരി: ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്ത്യം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും തലശ്ശേരി ജില്ലാ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചു. കേളകം പൂക്കുണ്ടിലെ പുളിയില്‍ വീട്ടില്‍ കുഞ്ഞുമോന്‍ എന്ന തങ്കപ്പനെ(43) റബര്‍ ടാപ്പിങ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൂക്കുണ്ടിലെ എരത്താട്ട് വീട്ടില്‍ ആന്റണി എന്ന ജോസി(56)നെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.
2008 നവംബര്‍ 12ന് രാത്രിയാണ് തങ്കപ്പനെ ജോസ് കുത്തിയത്. തങ്കപ്പന്റെ ഭാര്യ രമണി, മക്കളായ അരുണ്‍ലാല്‍, അമല്‍ എന്നിവര്‍ സംഭവത്തിലെ ദൃക്‌സാക്ഷികളായിരുന്നു.
തങ്കപ്പന്റെ അനുജന്‍ കൃഷ്ണന്‍കുട്ടിയും കേളകം പഞ്ചായത്തംഗമായിരുന്ന യോഹന്നാന്‍ ജോസഫും കേസിലെ പ്രധാന സാക്ഷികളായി കോടതി വിസ്തരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."