HOME
DETAILS
MAL
ഭിക്ഷാടനത്തിനായി വീട്ടിലെത്തിയ വയോധികന്‍ ചുമരില്‍ വരച്ചു കടന്നു
backup
December 02 2016 | 20:12 PM
ശ്രീകണ്ഠപുരം: ഭിക്ഷാടനത്തിനെന്ന വ്യാജേന ഇതരസംസ്ഥാനക്കാരനായ വയോധികന്‍ വിട്ടില്‍ വരികയും ചുമരില്‍ പച്ചില കൊണ്ട് അടയാളമിട്ടു കടന്നുകളയുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് ഏരുവേശി വളയംകുണ്ടില്‍ ഉത്തരേന്ത്യന്‍ ശൈലിയില്‍ വസ്ത്രം ധരിച്ച വയോധികന്‍ കയറിവരികയും വീടിന്റെ കോളിങ്‌ബെല്‍ അടിക്കുകയും ചെയ്തത്. വിട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയോടു വാതില്‍ തുറക്കാന്‍ ആംഗ്യഭാഷയില്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന പച്ചില കൊണ്ട് ചുമരില്‍ സമാന്തരമായി വരച്ചിടുകയുമാണ് ചെയ്തത്. ഇയാളുടെ കൈയില്‍ ബാഗും വടിയും ഉണ്ടായിരുന്നതായി പെണ്‍കുട്ടി പറയുന്നു. കുടിയാന്‍മല എസ്.ഐ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."