പെട്രോള്‍ പമ്പിലെ ഉടമസ്ഥനില്ലാത്ത പെട്ടി പരിഭ്രാന്തി പരത്തി
ചെറുവത്തൂര്‍: ഉടമസ്ഥനില്ലാത്ത കാര്‍ഡ് ബോര്‍ഡ് പെട്ടി ചെറുവത്തൂരില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. ചെറുവത്തൂര്‍ കെ.എ.എച്ച് ആശുപത്രിക്കു സമീപമുള്ള പെട്രോള്‍ പമ്പിലാണു കാര്‍ഡ് ബോര്‍ഡ് പെട്ടിയുമായി പമ്പ് ജീവനക്കാര്‍ പുലിവാലു പിടിച്ചത്. ഇന്നലെ രാവിലെ എഴോടെയാണു പെട്രോള്‍ പമ്പിനു സമീപം സാധനങ്ങള്‍ നിറച്ചു സെലോ ടാപ്പുകൊണ്ട് ഒട്ടിച്ചു വച്ച പെട്ടി കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ വല്ലതുമായിരിക്കുമോ എന്നതായി ആശങ്ക. വിവരമറിയിച്ചതിനെ തുടര്‍ന്നു ചന്തേര പൊലിസ് സ്ഥലത്തെത്തി. വിദേശത്തു നിന്നു കൊണ്ടുവന്ന ലഗേജ് ആണിതെന്നു പരിശോധനയില്‍ വ്യക്തമായി. പെട്ടിയില്‍ രേഖപ്പെടുത്തിയിരുന്ന വിലാസത്തിന്റെ അടിസ്ഥാനത്തില്‍ ചീമേനി കാക്കടവ് സ്വദേശിയുടെ ലഗേജാണ് ഇതെന്നു തിരിച്ചറിഞ്ഞു.
മംഗളൂരു എയര്‍പോര്‍ട്ടില്‍നിന്നു വരുന്നതിനിടെ ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്രോള്‍ നിറയ്ക്കുന്നതിനായി പമ്പില്‍ എത്തിയിരുന്നു. വാഹനത്തിനു മുകളില്‍ നിന്നു പെട്ടി താഴേക്കു വീണതാണെന്നു കരുതുന്നു. ഏതായാലും ഉടമസ്ഥനെത്തി പെട്ടി കൊണ്ടുപോയത്തോടെയാണ് ആശങ്കകള്‍ക്കു വിരാമമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."