അസാധു നോട്ടുകള്‍ പിടിച്ചെടുത്തു
കൊയിലാണ്ടി: അസാധു നോട്ടുകള്‍ പൊലിസ് പിടിച്ചെടുത്തു. കൊയിലാണ്ടി ധനകോടി ചിട്ടി ഫണ്ടില്‍ നിന്നാണ് 1,84,000 രൂപ പിടികൂടിയത്. വടകര ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം കൊയിലാണ്ടി സി.ഐ പി. ഉണ്ണികൃഷ്ണന്, എസ്.ഐ കെ. സുമിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടു മണിക്കൂറോളം നടത്തിയ തിരച്ചലിനൊടുവില്‍ കടലാസുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.
ആയിരം രൂപയുടെ 1,69,000 രൂപയും അഞ്ഞൂറിന്റെ 15,000 രൂപയുമാണ് പിടികൂടിയത്. പരിശോധന നടക്കുമ്പോള്‍ ജീവനക്കാരായ സ്ത്രീകള്‍ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. വയനാട് സ്വദേശി യോഹന്നാനാണ് സ്ഥാപനത്തിന്റെ ഉടമ. കൊയിലാണ്ടി പൊലിസ് ഉടമക്കെതിരേയും മാനേജര്‍ക്കെതിരേയും കേസെടുത്തു.
പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് സി.ഐ പി. ഉണ്ണികൃഷ്ണന് പറഞ്ഞു. എ.എസ്.ഐ ബാബുരാജ്, സി.സി.പി.ഒ പ്രദീപന്, സി.പി.ഒ ഷര്‍ളി, ഷീബ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."