HOME
DETAILS

മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു; ഭരണസമിതി പിരിച്ചുവിടാന്‍ ഒരുങ്ങി സര്‍ക്കാര്‍

  
backup
December 02 2016 | 21:12 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ab%e0%b5%86%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

 

ആലപ്പുഴ: സംസ്ഥാനത്ത് മത്സ്യമേഖലയുടെ സമഗ്ര പുരോഗതിക്കായി രൂപീകരിച്ച മത്സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതായി ചെയര്‍മാന്‍ വി.ദിനകരന്‍ എക്‌സ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2015 ല്‍ അധികാരത്തിലെത്തിയ ഭരണ സമിതിയെ പിരിച്ചുവിടാനായി സര്‍ക്കാര്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടരുന്നു. ദക്ഷിണമേഖല ജോയിന്റ് ഡയറക്ടറെയാണ് സര്‍ക്കാര്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ 30ന് അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മല്‍സ്യഫെഡിന്റെ ഭരണ സമിതി അംഗങ്ങളെയോ ചെയര്‍മാനെയോ സര്‍ക്കാര്‍ അറിയിച്ചിരുന്നില്ല. സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കുന്ന ഫെഡിനെ കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണമേഖല ജോയിന്റെ ഡയറക്ടറെ ചുമതലപ്പെടുത്തിയതില്‍ ദുരൂഹതയുï്. ചട്ടപ്രകാരം ഇദ്ദേഹത്തിന് അന്വേഷണ ചുമതല വഹിക്കാന്‍ യോഗ്യയില്ല.
ഫെഡിന്റെ കാല്‍ക്കോടി രൂപ തിരിമറി നടത്തിയ തിരുവനന്തപുരം സ്വദേശിയും സര്‍ക്കാര്‍ അനുകൂല തൊഴിലാളി സംഘടനയുടെ നേതാവുമായ ഒരു വ്യക്തിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍ പരാതി സ്വീകരിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ അഴമിതിക്കാരനായ വ്യക്തിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സര്‍ക്കാര്‍ നടപടിയോട് യോജിക്കാന്‍ കഴിയില്ലെന്നും ദിനകരന്‍ പറഞ്ഞു.
അന്വേഷണവും തെളിവെടുപ്പും മുറയ്ക്ക് നടന്നതിനാല്‍ ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാലുമാസക്കാലമായി നടക്കുന്നില്ല. സര്‍ക്കാര്‍ സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നില്ല. മത്സ്യതൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുളള വെളളമണ്ണെണ്ണയുടെ സബ്‌സിഡി തുക ഇനിയും നല്‍കിയിട്ടില്ല. തൊഴിലാളികള്‍ക്ക് നല്‍കി വന്നിരുന്ന ബോണ്‍സ് തുകയും പിന്‍വലിച്ചു. 56 കോടി രൂപയാണ് സബ്‌സിഡി ഇനത്തില്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യേïത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഫെഡിന് ബോണസ് നല്‍കാനായി രïു കോടി അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കുറി സര്‍ക്കാരിനോട് അഞ്ച് കോടി ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു തുകയും നല്‍കിയില്ല. മല്‍സ്യഫെഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണമെങ്കില്‍ താന്‍ ഭരണ ചുമതല ഏറ്റെടുത്ത 2015 മുതലുളള കണക്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുï്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലനിന്നപ്പോഴുളള സാഹചര്യങ്ങളെ കുറിച്ച് തനിക്ക് അറിവുളളതല്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ കെടുകാര്യസ്ഥത നടമാടിയ സമയമായിരുന്നു അഡ്മിനിസ്റ്ററുടെ സമയത്ത് ഉïായിരുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാരിനെ ധരിപ്പിച്ചിട്ടും നടപടിയുïായില്ല.
ഇപ്പോള്‍ തനിക്ക് കിട്ടി ദേശീയ അംഗീകാരത്തിന് തുരങ്കം വെക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. ദേശീയ സമിതിയില്‍ പങ്കെടുക്കാന്‍ തനിക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമുï്.
ഇക്കാര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിട്ടും ഫിഷറീസ് വകുപ്പ് യാതൊരു നടപടിയും കൈകൊïിട്ടില്ല.വരുന്ന 14നാണ് ഡല്‍ഹിയില്‍ സമിതി ചേരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര തീരുമാനം എടുക്കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago