വികസനം കൊതിച്ച് ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്റ്
ചേര്‍ത്തല: വികസനം എത്താതെ ചേര്‍ത്തല സ്വകാര്യ ബസ്റ്റാന്റ് വീര്‍പ്പുമുട്ടുന്നു. ബസുകള്‍ക്കും അതിലെ യാത്രക്കാര്‍ക്കും എന്നും പരാതി തന്നെ. നഗരസഭയുടെ കീഴിലുള്ള സ്വകാര്യ ബസ്സ്റ്റാന്റില്‍ പാര്‍ക്കിംഗിനോ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. സ്റ്റാന്റിലെത്തുന്ന ബസ്സുകള്‍ അടുത്ത ട്രിപ്പുവരെ പാര്‍ക്കുചെയ്യണമെങ്കില്‍ അര കിലോമീറ്റര്‍ ചുറ്റി എ.എസ് കനാലിനു മറുകരയിലെത്തണം. താലൂക്കിലെ പ്രധാന ബസ്റ്റാന്റായ ഇവിടെ 200 ഓളം സ്വകാര്യ ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും ദിവസേന എത്തുന്നയിടമാണ്.
സ്റ്റാന്റിലെ അസൗകര്യം ബസ് ജീവനക്കാരേയും യാത്രക്കാരേയും ദുരിതത്തിലാക്കിയിട്ടും നഗരസഭ അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി ഉയരുന്നുï്. ചേര്‍ത്തല എ.എസ് കനാല്‍ തീരത്ത് 40 വര്‍ഷം മുന്‍പ് അന്‍പതോളം ബസ്സ് സര്‍വ്വീസുകള്‍ക്കായി നിര്‍മ്മിച്ച സ്വകാര്യ ബസ്സ് സ്റ്റാന്റില്‍ ഇന്ന് ഇരുനൂറിലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്. 800 ഓളം ബസ് ജീവനക്കാരുമുï്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളായ എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍നിന്നും ധാരാളം ബസ്സുകള്‍ ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുï്.
എന്നാല്‍ ബസുകളുടേയും യാത്രക്കാരുടേയും വര്‍ദ്ധനവിന് ആനുപാതികമായി ബസ്സ് സ്റ്റാന്റിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ല. സ്റ്റാന്റിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയോ അല്ലാത്ത പക്ഷം നഗരസഭയുടെ കീഴില്‍ തന്നെയുള്ള ഗാന്ധി ബസാര്‍ ഷോപ്പിംങ് കോപ്ലക്‌സിനേടു ചേര്‍ന്ന് മറ്റൊരു സ്റ്റാന്റ്‌നിര്‍മ്മിക്കുകയോ ചെയ്യണമെന്ന ആവശ്യത്തിന് പതിറ്റാïിന്റെ പഴക്കമുï്. എന്നാല്‍ ബസ്സുകളുടേയും യാത്രക്കാരുടേയും വര്‍ദ്ധനവിന് ആനുപാതികമായി ബസ്സ് സ്റ്റാന്റിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ല. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്റ്റാന്റിനോടു ചേര്‍ന്ന് നഗരസഭ ഷോപ്പിംങ്ങ് കോപ്ലക്‌സ് നിര്‍മ്മിച്ചെങ്കിലും സ്റ്റാന്റിലെത്തുന്ന ബസ്സുകള്‍ യഥേഷ്ടം പാര്‍ക്കു ചെയ്യാനുള്ള സൗകര്യം വര്‍ധിപ്പിക്കാനുള്ള നടപടയൊന്നുമെടുത്തില്ല.
സ്റ്റാന്റിലെ വൃത്തിഹീനമായ കംഫര്‍ട്ടു സ്റ്റേഷനില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം യാത്രക്കാര്‍ക്കും സമീപത്തെ കച്ചവട സ്ഥാനങ്ങള്‍ക്കും ദുസ്സഹമാകുന്നതായി പരാതിയുï്. അസൗകര്യങ്ങളെ കുറിച്ച് നിരവധി തവണ നഗരസഭാ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുïാകുന്നില്ലെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സ്റ്റാലിന്‍ പറഞ്ഞു.
സ്റ്റാന്റിലെത്തുന്ന ഓരോ ബസ്സിനും നഗരസഭ ഇരുപത്തിയഞ്ചുരൂപവീതം സ്റ്റാന്റ്ഫീ ഈടാക്കുന്നുï്. പ്രതിഷേധമായി ഒരാഴ്ചയോളം നഗരസഭയ്ക്ക് സ്റ്റാന്റ്ഫീ ബസ്സുകളൊന്നും നല്‍കിയില്ല. അന്ന് നടന്ന ചര്‍ച്ചയില്‍ സ്റ്റാന്റ് വികസനത്തിനുവേï നടപടി ഉടന്‍ ആരംഭിക്കുമെന്നാണ് നഗരസഭാ അധികൃതര്‍ പറഞ്ഞത്. പതിറ്റാïായി നഗരസഭ മാറിമാറി ഭരിക്കുന്ന മുന്നണികള്‍ സ്റ്റാന്റ് വികസിപ്പിക്കുന്ന കാര്യത്തില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. സ്റ്റാന്റിന്റെ ശേച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് മോട്ടോര്‍ ആന്റ് വര്‍ക്കേഴ്‌സ് യൂണിയനും സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷനും നഗരസഭയ്ക്ക് പല തവണ പരാതി നല്‍കിയിട്ടുï്.
നഗരസഭയുടെ കീഴിലുള്ള ബസ്റ്റാന്റ് പൊതു -സ്വകാര്യ പങ്കാളിത്വത്തോടെ ഹൈടെക്ക് ബസ്റ്റാന്റാക്കാനുള്ള പ്രോജക്ട് ആലോചനയിലാണെന്നും ഇതു സംന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും നഗരസഭ ചെയര്‍മാന്‍ ഐസക്ക് മാടവന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."