നോട്ട് നിരോധനം: കേന്ദ്രം പരാജയപ്പെട്ടതായി തെളിഞ്ഞുവെന്ന് ഐസക്
ന്യൂഡല്‍ഹി: നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പരാജയപ്പെട്ടതായി തെളിഞ്ഞുവെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. തീരുമാനത്തിലൂടെ കഷ്ടപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പ്രതിസന്ധിയുടെ ഇരയായതെങ്കില്‍ ഇപ്പോള്‍ സംഘടിത, പൊതുമേഖലാ ജീവനക്കാരും ദുരിതത്തിലാണ്. പണം സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയാത്ത സാഹചര്യമാണുള്ളത്. ജി.എസ്.ടി ഉന്നതാധികാര സമിതി യോഗത്തില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
ജി.എസ്. ടി ബില്ലിനെ ഇപ്പോഴുള്ള പ്രതിസന്ധി ബാധിക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനങ്ങളുമായി ഒരു സമവായത്തില്‍ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, രാജ്യത്താകമാനം പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം കൊïുവന്നത് സാമ്പത്തിക അരാജകത്വത്തെ ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."