ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രവും
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ദിനപത്ര പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം വന്നത് വിവാദമാകുന്നു. പ്രമുഖ ദേശീയ പത്രങ്ങളിലാണ് ജിയോയുടെ പരസ്യം വന്നത്. സ്വകാര്യ കമ്പനിയുടെ പരസ്യത്തില്‍ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി വന്നത് അങ്ങേയറ്റം അപമാനകരമാണെന്നാണ് പ്രധാന വിമര്‍ശനം.
രാജ്യസഭയില്‍ സമാജ്വാദി പാര്‍ട്ടിയുടെ എം.പി നീരജ് ശേഖര്‍ ആണ് ഇക്കാര്യം ചോദ്യോത്തരവേളയില്‍ അവതരിപ്പിച്ചത്. എന്നാല്‍ പരസ്യത്തില്‍ മോദിയുടെ ചിത്രം വന്നത് മുന്‍കൂര്‍ അനുമതി ഇല്ലാതെയാണെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വ്യക്തമാക്കി.
മന്ത്രാലയത്തിന് കീഴിലുള്ള പരസ്യ വിഭാഗം സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പരസ്യങ്ങള്‍ മാത്രമാണ് നല്‍കുകയെന്നും മറ്റ് സ്വകാര്യ പരസ്യങ്ങള്‍ നല്‍കാറില്ലെന്നും റാത്തോഡ് പറഞ്ഞു.
എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിക്കെതിരേ നടപടിയെടുക്കാന്‍ സാധ്യതയില്ല. റിലയന്‍സിനെ കൂടാതെ മറ്റ് വന്‍കിട കമ്പനികളും പ്രധാനമന്ത്രിയുടെ ചിത്രം വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രധാന മന്ത്രിയുടെ ഓഫിസ് ഇക്കാര്യം തള്ളുകയായിരുന്നു.
അതേസമയം 500 രൂപയെന്ന സാധാരണ പിഴ ഈടാക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ വിക്ഷേപണ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."