വധശിക്ഷ നടപ്പാക്കി 21 വര്‍ഷങ്ങള്‍ക്കുശേഷം യുവാവ് കുറ്റവിമുക്തന്‍
ബീജിങ്: കൊലപാതകക്കുറ്റത്തിന് 21 വര്‍ഷം മുന്‍പു വധശിക്ഷ നടപ്പാക്കപ്പെട്ടയാളെ കോടതി 'കുറ്റവിമുക്തനാക്കി'! ചൈനയിലാണ് ഈ അത്യപൂര്‍വ സംഭവം. പീഡിപ്പിച്ചു കൊലപാതകം നടത്തിയ കേസില്‍ 1995ല്‍ വധശിക്ഷക്കു വിധേയനായ ന്യേ സുബിന്‍ എന്ന യുവാവിനെയാണ് ഉന്നത ചൈനീസ് കോടതി 'വെറുതെ വിട്ടത് '. കൃത്യമായ തെളിവുകളില്ലാത്തതിനെ തുടര്‍ന്ന് സുപ്രിം കോടതിയാണ് ഈ അപൂര്‍വ വിധി പുറപ്പെടുവിച്ചത്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ന്യേയ്ക്ക് 21 വയസായിരുന്നു പ്രായം. ഇയാള്‍ കൊലപാതകം നടത്തിയതിനു തെളിവോ കാരണമോ ഇല്ലെന്ന നിരീക്ഷണത്തിലാണ് സുപ്രിം കോടതി കുറ്റവിമുക്തനാക്കിയുള്ള വിധി പറഞ്ഞത്. സംഭത്തിനു സാക്ഷികളായി ആരുമില്ലെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. ഹിബയ് പ്രവിശ്യയിലെ ഷിജിയാങ് ചുആങ് നഗരത്തില്‍ വച്ചു യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് 1995ല്‍ സുബിന്‍ ന്യേയെ പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യം പരിശോധിച്ച കോടതി ഇയാള്‍ കുറ്റക്കാരനാണെന്നു വിധിക്കുകയായിരുന്നു.
യു.എസ് ഉപരോധം നീട്ടിയത് കരാര്‍ ലംഘനമെന്ന് ഇറാന്‍
തെഹ്‌റാന്‍: ഇറാനു നേരെയുള്ള ഉപരോധം 10 വര്‍ഷത്തേക്കു കൂടി നീട്ടിയ അമേരിക്കന്‍ സെനറ്റിന്റെ നടപടിയില്‍ ഇറാന്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.
തങ്ങളുടെ ആണവ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനായി കഴിഞ്ഞ വര്‍ഷം അഞ്ചു ലോക രാഷ്ട്രങ്ങളുമായി ചേര്‍ന്നെടുത്ത കരാറിന്റെ ലംഘനമാണു നടപടിയെന്ന് ഇറാന്‍ വക്താവ് പറഞ്ഞു. യു.എസ് സെനറ്റിന്റെ നടപടിക്കു പകരം വീട്ടുമെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
1996ലാണ് അമേരിക്ക ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം നീക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും വ്യാഴാഴ്ച നടന്ന സെനറ്റില്‍ ഐക്യകണ്ഠമായി പ്രമേയം പാസാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."