ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധചെലുത്തണം: എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള നടപടികള്‍ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരണമെന്നും ഇതിനുവേണ്ടി പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വിഭാഗത്തിന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുതകുന്ന പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍തലത്തില്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ടി.പി സാറാമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അനിതാ രാജന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുജാത മനക്കല്‍, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, സി.എ.സി മോഹന്‍, ജോര്‍ജ് ജോണ്‍, സെറീന, മടവൂര്‍ സൈനുദ്ദീന്‍, ബാലന്‍ കാട്ടുങ്ങല്‍, പി. സിക്കന്ദര്‍, സൈനബ, മുസ്തഫ, വി.കെ രാമന്‍, അസ്സന്‍ വായോളി, സി.കെ അബൂബക്കര്‍, നസീര്‍ ബാബു സംസാരിച്ചു.
ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍ സ്വാഗതവും ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ ഷീബ മുംതാസ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികള്‍ കരിയര്‍ സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. കലാപരിപാടികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി സമ്മാനിച്ചു. മാനസിക വെല്ലുവിളി വിഭാഗത്തില്‍ റഹ്മാനിയ്യ എച്ച്.എസ്.എസ്, കാഴ്ച ശക്തിയില്ലാത്ത വിഭാഗത്തില്‍ കൊളത്തറ കാലിക്കറ്റ് എച്ച്.എസ്.എസ്, അസ്ഥിപരമായ വൈകല്യമുള്ള വിഭാഗത്തില്‍ വി.ടി.സി സ്‌കൂള്‍, ശ്രവണ വൈകല്യമുള്ള വിഭാഗത്തില്‍ റഹ്മാനിയ്യ എച്ച്.എസ്.എസും ഓവറോള്‍ കിരീടം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."