മോഹനന് വധം: രണ്ടു കൊടുവാളുകള്‍ കൂടി കണ്ടെടുത്തു
കൂത്തുപറമ്പ്: സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം കെ മോഹനനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമിസംഘം ഉപയോഗിച്ച രണ്ടു കൊടുവാളുകള്‍ കൂടി പൊലിസ് കണ്ടെടുത്തു. പടുവിലായിയിലെ റബര്കാട്ടിലെ ഓവുചാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കേസില്‍ റിമാന്‍ഡിലായിരുന്ന ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിലേഷിനെ(24) കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആയുധങ്ങള്‍ സംബന്ധിച്ച വിവരം പൊലിസിനു ലഭിച്ചത്. ശ്രീനിലേഷിനേയും കൂട്ടി സ്ഥലത്തെത്തിയ സി.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കി. വ്യാഴാഴ്ചയായിരുന്നു കോടതി ശ്രീനിലേഷിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. നേരത്തെ കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച രണ്ടു വാളുകളും ബോംബുകളും കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനു ശേഷം ഇന്നലെ ഉച്ചയോടെ ശ്രീനിലേഷിനെ പൊലിസ് കോടതിയില്‍ തിരികെ ഹാജരാക്കി. കോടതി ഇയാളുടെ റിമാന്‍ഡ് രണ്ടാഴ്ചത്തേക്കു കൂടി നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."