വൈഗ പ്രദര്‍ശനം; പൂക്കളുടെ ശേഖരം ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിന്റെ ബയോ ടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്റര്‍ പൂക്കളുടെ കമനീയ ശേഖരമൊരുക്കി ജനശ്രദ്ധ ആകര്‍ഷിക്കുന്നു.
കനകക്കുന്നില്‍ കൃഷിവകുപ്പ് സംഘടിപ്പിച്ച 'വൈഗ- 2016' അന്താരാഷ്ട്ര പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയ പുതുതലമുറ പൂക്കളുടേയും ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈകളുടെയും ശേഖരമാണു ശ്രദ്ധേയമാകുന്നത്. കേരളത്തിലെ കാലാവസ്ഥയില്‍ ലാഭകരമായി കൃഷി ചെയ്യാവുന്ന കട്ട് ഫ്‌ളവറുകളുടെ വിപുല ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നേന്ത്രന്‍, ചുവന്ന കപ്പ, ക്വിന്റല്‍ ഏത്തന്‍, മിന്റോളി എന്നിവയുടെ ടിഷ്യൂ കള്‍ച്ചര്‍ തൈകളുമുണ്ട്. 20 രൂപ നിരക്കില്‍ ഇവ വാങ്ങാം. ഓര്‍ക്കിഡില്‍ ഡെന്‍ഡ്രോബിയം ഇനത്തിന്റെയും ആന്തൂറിയത്തിന്റെയും തൈകളുമുണ്ട്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ കുലയ്ക്കുന്ന ഔഷധവാഴയായ കല്ലുവാഴ കുലച്ചു നില്‍ക്കുന്നതും കൗതുകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."