അതിരമ്പുഴ വലിയ പള്ളി കൂദാശാ സുവര്‍ണ ജൂബിലി നാളെ മുതല്‍
കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ ദൈവാലയ കൂദാശാ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം. നാളെ ഉച്ചകഴിഞ്ഞ് 3 ന് വി. കുര്‍ബാന, തുടര്‍ന്ന് സെന്റ് അലോഷ്യസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ പ്രൊട്ടോ സെഞ്ചൂല്ലൂസ് റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിക്കും. അതിരൂപതാ സെഞ്ചൂല്ലൂസ് റവ. ഡോ. മാണി പുതിയിടം ജൂബിലി കാരുണ്യ വര്‍ഷ സന്ദേശപേടക അനാഛാദനവും റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ ജൂബിലി കാരുണ്യ വര്‍ഷ ഭവനിര്‍മ്മാണ പദ്ധതിയുടെ ഭവന മാതൃകാ അനാഛാദനവും നിര്‍വ്വഹിക്കും. എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ കാരുണ്യ വര്‍ഷ കര്‍മ്മ പദ്ധതികളുടെ ബ്രോഷര്‍ പ്രകാശനം ചെയ്യും.
കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോസഫ് തടത്തില്‍, അതിരമ്പുഴ ഫൊറോനാ വികാരി ഫാ. സിറിയക് കോട്ടയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്പി. വി. മൈക്കിള്‍ , കൈക്കാരന് റ്റോമി സെബാസ്റ്റ്യന്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. മുന്‍ വികാരിമാരെ സമ്മേളനത്തില്‍ ആദരിക്കും. മരിച്ചുപോയ മുന്‍ വികാരിമാരെ അനുസ്മരിക്കും.
എ.ഡി. 835ല്‍ സ്ഥാപിക്കപ്പെട്ട അതിരമ്പുഴ സെന്റ് മേരീസ് ദൈവാലയം 1901ലാണ് ഫൊറോന പള്ളിയായി ഉയര്‍ത്തപ്പെട്ടത്.
പലതവണ പുതുക്കി പണിത പള്ളി ഏറ്റവും ഒടുവില്‍ പുതുക്കി നിര്‍മ്മിച്ചത് 1966ലാണ്. 1966 ആഗസ്റ്റ് 15നാണ് നിലവിലുള്ള പള്ളിയുടെ കൂദാശ കര്‍മ്മം നടന്നത്. മുന്‍ വികാരിയും അതിരൂപതാ വികാരി ജനറാളുമായിരുന്ന റവ. ഡോ. എല്‍. ജെ. ചിറ്റൂര്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ദൈവാലയം കൂദാശ ചെയ്തതത് അന്നത്തെ മെത്രാപ്പോലീത്താ മാര്‍ മാത്യു കാവുകാട്ടാണ്. വികാരിയായിരുന്ന ഫാ. ജോസഫ് ഇത്തിപ്പറമ്പിലാണ് ദൈവാലയ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.അമേരിക്കന്‍ ശില്്പകലാ മാതൃകയില്‍ നിര്‍മ്മിച്ച ദൈവാലയത്തിന് 150 അടി നീളവും 55 അടി വീതിയുമുണ്ട്. മുഖവാരത്തിന് 101 അടിയും മണിമാളികയ്ക്ക് 85 അടിയും ഉയരമുണ്ട്.സുവര്‍ണ ജൂബിലിയോടും കാരുണ്യവര്ഷത്തോടും അനുബന്ധിച്ച് വിപുലമായ കര്‍മ്മ പദ്ധതികള്‍ക്കാണ് രൂപം കൊടുത്തിട്ടുള്ളത്. ഇവയില്‍ പ്രധാനം ജൂബിലി സ്മാരകമായി നിര്‍മ്മിക്കുന്ന 50 ഭവനങ്ങളടങ്ങുന്ന ഭവന പദ്ധതിയാണ്. ഒരു വര്‍ഷം 10 വീടുകള്‍ വീതം 5 വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. 2.5 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ആഗസ്റ്റ് 14ന് ജൂബിലി സമാപനവും, നവംബര്‍ 20ന് കാരുണ്യവര്‍ഷ സമാപനവും നടത്തും. അതിനോടകം സമര്‍പ്പിത സംഗമം, വിധവാവിഭാര്യ സംഗമം, ദമ്പതി സംഗമം, മാട്രിമോണിയല്‍ സംഗമം, 80 വയസ്സിന് മുകളില്‍ പ്രായമായവരുടെ സംഗമമായ ഓള്‍ഡ് ഈസ് ഗോള്‍ഡ് , സീനിയര്‍ സിറ്റിസണ്‍സ് സംഗമം, കുടുംബസംഗമം, കൃപാഭിഷേക കണ്വന്ഷന്, യുവജന കണ്വന്ഷന്, അതിരമ്പുഴ ഫെസ്റ്റ് , തൊഴിലാളി സംഗമം, മാതൃ ഇടവക സംഗമം,. ഉദ്യോഗസ്ഥ കൂട്ടായ്മ, പേടക പ്രയാണം, അതിരമ്പുഴ കള്‍ച്ചറല്‍ ഫോറം രൂപീകരണം, തീര്‍ത്ഥാടനം എന്നിവ നടത്തുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വികാരി ഫാ. സിറിയക് കോട്ടയില്‍,ജനറല്‍ കണ്‍വീനര്‍ ഫാ. സോജി ചക്കാലയ്ക്കല്‍, കൈക്കാരന്മാരായ റ്റോമി സെബാസ്റ്റ്യന്‍ ചക്കാലയക്കല്‍,ജോണി മാത്യു പണ്ടാരക്കളം,മീഡിയ കണ്‍വീനര്‍ രാജൂ കുടിലില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."