ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റില്‍ കലാജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി നാല് ചിത്രങ്ങള്‍
തിരുവനന്തപുരം: കാമിലി ക്ലൗദല്‍ (ഫ്രാന്‍സ്), ബഹ്മാന്‍ മൊഹ്‌സെസ് (ഇറാന്‍), അമേദിയോ മോഡിഗ്‌ലിയാനി (ഇറ്റലി), വിന്‍സെന്റ് വാന്‍ഗോഗ് എന്നീ അതുല്യപ്രതിഭകളുടെ ജീവിതത്തിന്റെ അഭ്രചിത്രങ്ങളുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രത്യേക വിഭാഗം.
ഇവരുടെ ജീവിതം പ്രമേയമാക്കുന്ന ഓരോ ചിത്രങ്ങളാണ് 'ലൈഫ് ഓഫ് ആര്‍ട്ടിസ്റ്റ്' എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കാമിലി ക്ലൗദല്‍, ഫിഫി ഹൗള്‍സ് ഫ്രം ഹാപ്പിനെസ്, മോഡിഗ്‌ലിയാനി ഓഫ് മോണ്ട്പര്‍നസെ, വാന്‍ഗോഗ' എന്നിവയാണ് ചിത്രങ്ങള്‍. 30 വര്‍ഷം മനോരോഗാശുപത്രിയില്‍ അടയ്ക്കപ്പെട്ട ഫ്രഞ്ച് ശില്‍പകലാ വിദഗ്ധയായ കാമിലി ക്ലൗദലിന്റെ ജീവിതവും പ്രണയവുമാണ് ബ്രൂണോ നുയ്‌ട്ടെണ്‍ സംവിധാനം ചെയ്ത കാമിലി ക്ലൗദലിന്റെ പ്രമേയം. ചിത്രകാരനും ശില്‍പിയുമായ ബഹ്മാന്‍ മൊഹ്‌സെസുമായി ചിത്രകാരി കൂടിയായ സംവിധായിക മിത്ര ഫറഹാനി നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് 'ഫിഫി ഹൗള്‍സ് ഫ്രം ഹാപ്പിനെസ്' എന്ന ഡോക്യുമെന്ററി വികസിക്കുന്നത്. ഷാ ഭരണകൂടം കലാസൃഷ്ടികളില്‍ പകുതിയോളം നശിപ്പിച്ചപ്പോള്‍ പ്രതിഷേധമായി ബാക്കിയുണ്ടായിരുന്ന ചിത്രങ്ങളും നശിപ്പിച്ച കലാകാരനാണ് മൊഹ്‌സെസ്.
മരണാനന്തരം ആഘോഷിക്കപ്പെട്ട ഇറ്റാലിയന്‍ കലാകാരന്‍ അമേദിയോ മോഡിഗ്‌ലിയാനിയുടെ ജീവിതത്തിലെ അവസാന വര്‍ഷങ്ങളാണ് 'മോദിഗിലാനി ഓഫ് മോണ്ട്പര്‍നസേ'യില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രകലയ്ക്കായി ജീവിതം സമര്‍പ്പിച്ച വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവിതത്തിലെ അവസാനകാലമാണ് മൗറിസ് പ്യാലയുടെ 'വാന്‍ഗോ'ഗിലെ പ്രമേയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."