കൂറ്റന്‍ ആഞ്ഞില്‍ മരത്തിന് തുച്ഛ വില: നഗരസഭയും വനം വകുപ്പും തമ്മില്‍ തര്‍ക്കം
കാക്കനാട് : ലക്ഷം രൂപ വിലമതിക്കുന്ന പുറമ്പോക്കിലെ മരത്തിന് തുച്ഛമായ വിലനിര്‍ണയിച്ച് ലേലം ചെയ്തിനെ ചൊല്ലി വനം വകുപ്പും തൃക്കാക്കര നഗരസഭയും തമ്മില്‍ തര്‍ക്കം. വെട്ടിയിട്ടിരുന്ന കൂറ്റന്‍ ആഞ്ഞില്‍ മരത്തിന്റെ അളവ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചാണ് വിലനിര്‍ണയം നടത്തിയതെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്ഥലം സന്ദര്‍ശിക്കാതെയാണ് വിലനിര്‍ണയിച്ചതെന്ന് നഗരസഭ തിരിച്ചടിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇടനിലക്കാരായി നിന്ന് നഗരസഭ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആഞ്ഞില്‍ തടിക്ക് തുച്ഛവില നിശ്ചയിച്ചതെന്നാണ് ആരേപണം.
വിലനിര്‍ണയിക്കാനാണ് വനം വകുപ്പിനോട് ആവശ്യപ്പെട്ടതെന്നും അത് പ്രകാരമാണ് ലേലം ചെയ്യാന്‍ നടപടി സ്വീകരിച്ചതെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം. 35ാം ഡിവിഷനില്‍ രാജീവ് ദശലക്ഷം കോളനി റോഡരികില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി മരം പരശോധിച്ചത് സോഷ്യല്‍ ഫോറസ്ട്രീ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫിസിലെ റേയിഞ്ച് ഓഫിസറാണ്. മരത്തിന്റെ തടവിലയായി 2,891 രൂപ തടി വിലയായി ലഭിക്കാവുന്നതാണെന്നും വനം വകുപ്പ് നവംബര്‍ 18ന് രേഖാമൂലം നഗരസഭയെ അറിയിച്ചിരുന്നു. മരത്തിന്റെ വില രേഖാമൂലം അറിയിച്ചത് പ്രകാരമാണ് ലേല നടപടികള്‍ സ്വീകരിച്ചതെന്നും നഗരസഭ അധികൃതര്‍ വ്യക്മാക്കി.
എന്നാല്‍ വെട്ടിയിട്ടിരുന്ന തടിയുടെ അളവ് സംബന്ധിച്ച് നഗരസഭ ഡിവിഷന്‍ കൗണ്‍സിലറും ഓവര്‍സീയറും അറിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലനിര്‍ണയിച്ചതെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകണം. മൂന്ന് കഷണങ്ങളാക്കി മുറിച്ചിട്ടിരുന്ന ആഞ്ഞില്‍ മരത്തിന്റെ ഒരു കഷണത്തിന്റെ അളവ് മാത്രമാണ് അറിയിച്ചത്. മരകഷണങ്ങളുടെ എണ്ണം മാത്രമല്ല, അളവ് സംബന്ധിച്ചും തെറ്റായ വിവരമാണ് കൗണ്‍സിലറും ഓവര്‍സീയറും അറിയിച്ചത്. 120 സെന്റീമീറ്റര്‍ വണ്ണം ഉïെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് സോഷ്യല്‍ ഫോറസ്ട്രി റേയിഞ്ച് ഓഫിസര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മുറിച്ചിട്ടിരിക്കുന്നത് മൂന്ന് കഷണങ്ങളാണെന്ന് കïെത്തിയിട്ടുï്.
മരത്തിന്റെ കടവണ്ണം 188 സെന്റീമീറ്ററുïെന്നും വനം വകുപ്പ് അധികൃതര്‍ക്ക് ബോധ്യമായി. തടിക്ക് അടിയന്തരമായി വിലനിര്‍ണയം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആശ്യപ്പെട്ട പ്രകാരമാണ് നല്‍കിയതെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കൗണ്‍സിലറും ഓവര്‍സീയറും ചേര്‍ന്ന് കുറഞ്ഞ അളവ് കാണിച്ചത് കൊïാണ് തുച്ഛമായ തുക നിര്‍ണയിച്ചത്. വകുപ്പിനെ അറിയിക്കാതെ വെട്ടിയിട്ടിരുന്ന മരത്തിന്റെ വിലനിര്‍ണയിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിലനിര്‍ണയിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റോഡരികിലെ മരം സമീപത്തെ വീടിന് അപകട ഭീഷണിയിലാണെന്നും അതുകൊïാണ് വനം വകുപ്പിനെ അറിയിക്കാതെ അടിയന്തിരമായി മരം മുറിച്ചതെന്നായിരുന്നു നഗരസഭ വനം വകുപ്പിനെ അറിയിച്ചിരുന്നത്.
എന്നാല്‍ വ്യാഴാഴ്ച കൂറ്റന്‍ ആഞ്ഞില്‍ മരത്തിന്റെ തടി തുച്ഛ വിലക്ക് ലേലം ചെയ്ത വിവരം അറിഞ്ഞ പരിസരവാസികള്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
ഇതെ തുടര്‍ന്ന് സ്ഥലത്തത്തെിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധയില്‍ മരം അപകടാവസ്ഥയിലായിരുന്നില്ലെന്നും ബോധ്യപ്പെട്ടു. സംഭവം വിവാദമായതിനെ തുടര്‍ന്ന് നഗരസഭ വെള്ളിയാഴ്ച നടത്തിയ ലേലം റദ്ദാക്കിയിരുന്നു. പുനര്‍ ലേലത്തിന് 44,500 രൂപയാണ് വനം വകുപ്പ് വില നിശ്ചയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."