വിമാനത്താവളത്തില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കïെത്തിയ ബാഗില്‍ നിന്നുംഎയര്‍ പിസ്റ്റള്‍ അടക്കമുള്ള ആയുധങ്ങള്‍ കïെടുത്തു.
ഇന്നലെ ഉച്ചയോടെ സംസ്ഥാന ഇന്റെലിജന്‍സ് വിഭാഗം ബാഗ് കïെത്തിയത്.അന്താരാഷ്ട്ര ടെര്‍മിനലിനടുത്തുള്ള ടാക്‌സി പാര്‍ക്കിംഗ് ഏരിയയിലെ വൃക്ഷങ്ങള്‍ക്കിടയിലായിരുന്നു ബാഗ് ഇരുന്നിരുന്നത്. ഇതോടെ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരന്നു. യാത്രക്കാരും സന്ദര്‍ശകരും പരിഭ്രാന്തരാകുകയായിരുന്നു.അന്വേഷണത്തില്‍ ഉടമസ്ഥന്‍ ഇല്ലെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ അപകടകരമായി ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ബാഗ് തുറന്ന് പരിശോധിച്ചത്. എയര്‍ഗണ്‍ കൂടാതെ ഒരു വാക്കത്തി, ഒരു കത്തി, ഏതാനും ടാബ് ലറ്റുകള്‍ എന്നിവയാണ് ബാഗില്‍ ഉïായിരുന്നത്. അഞ്ച് എംജി യുടെ 55 ബീ കാം ടാബ്‌ലറ്റുകളായിരുന്നു.
മാനസിക രോഗികളെ മയക്കുന്നതിന് ഉപയോഗിക്കുന്നതാണ് ഈ ടാബ്‌ലറ്റുകളെന്ന് മെഡിക്കല്‍ വിഭാഗം പറഞ്ഞു.ഈ ടാബ് ലറ്റുകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നുïോയെന്നും സംശയിക്കുന്നു.
സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."