തരിശുനില കൃഷിയില്‍ വിജയംകൊയ്ത് വയലാര്‍ പഞ്ചായത്ത്
ചേര്‍ത്തല: തരിശുനില കൃഷിയില്‍ വിജയം കൊയ്ത വയലാര്‍ പഞ്ചായത്ത് നെല്‍കൃഷിയിലേക്കു മടങ്ങാന്‍ കര്‍ഷകര്‍ക്ക് പ്രചോദനമാവുകയാണ്. പഞ്ചായത്തും കൃഷിഭവനും ചേര്‍ന്നാണ് തരിശുനിലങ്ങളില്‍ നെല്‍കൃഷി സാധ്യമാക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയത്.
35 വര്‍ഷത്തോളമായി തരിശുകിടന്ന ചാത്തന്‍ചിറ-പുല്ലന്‍ചിറ പാടശേഖരത്തിലാണു നെല്‍കൃഷിയില്‍ നൂറുമേനി വിളവെടുത്തത്. പാടശേഖര സമിതി മുഖേനയാണു പദ്ധതി നടപ്പാക്കിയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണു കൃഷിക്കാരെ നെല്‍കൃഷിയില്‍നിന്ന് പതിറ്റാïുകള്‍ക്കുമുമ്പ് അകറ്റിയത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കുട്ടനാട് പാക്കേജിനെയും തൊഴിലുറപ്പ് പദ്ധതിയെയും പ്രയോജനപ്പെടുത്തി. പാക്കേജിലെ ഫï് വിനിയോഗിച്ച് ജലവിതാനം നിയന്ത്രിക്കുന്നതിനുള്ള മെക്കാനിക്കല്‍ ഷട്ടര്‍ സ്ഥാപിച്ചു. മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തി യാഥാസമയം കൃഷിക്ക് ആവശ്യമായതെല്ലാം ചെയ്തു.
പ്രാരംഭഘട്ടം മുതല്‍ നെല്ല് സംസ്‌കരണം വരെയുള്ള ജോലികളിലെല്ലാം കൃഷിഭവന്റെ പിന്തുണയും സഹായവും മേല്‍നോട്ടവും പാടശേഖരത്തില്‍ ലഭ്യമാക്കി. മാത്രമല്ല, ജനപങ്കാളിത്തം വന്‍തോതില്‍ പദ്ധതി നിര്‍വഹണത്തില്‍ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങിനെ നൂറുമേനി വിളവാണ് പാടശേഖരത്തില്‍ ലഭിച്ചത്.
കൊയ്‌തെടുത്ത കതിര്‍കറ്റകള്‍ യന്ത്രസഹായത്തോടെ മെതിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ ബാഹുലേയന്‍ യന്ത്രത്തിലുള്ള മെതി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി സെക്രട്ടറി ദാസപ്പന്‍ തൈത്തറ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്.വി ബാബു, യു.ജി ഉണ്ണി, പഞ്ചായത്തംഗം മൂസക്കുട്ടി, കൃഷി ഓഫിസര്‍ ആര്‍ അയിഷ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."