മുഖംമൂടി ധാരികളായ ആറംഗസംഘം 12 കാരിയെ ഭയപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
തൊടുപുഴ: മുഖംമൂടി ധാരികളായ ആറംഗസംഘം പെണ്‍കുട്ടിയെ ഭയപ്പെടുത്തി ഓടിച്ചതായി പരാതി. സംഭവം നടന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പൊലിസ് സ്ഥലത്തെത്തിയത്. പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്തെ ഭിത്തിയില്‍ നീലനിറത്തിലുള്ള വിരലടയാളങ്ങള്‍ പതിപ്പിച്ചതായി കïതോടെ വീട്ടുകാരും സമീപവാസികളും പരിഭ്രാന്തരായി. മുഖംമൂടിസംഘമാണ് വീടിന്റെ ഭിത്തിയില്‍ പ്രത്യേക തരത്തിലുള്ള അടയാളങ്ങളിട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊടുപുഴയില്‍ മീന്‍ കച്ചവടം നടത്തുന്ന തറയില്‍ നജീബിന്റെ 12 വയസുള്ള റിസാനയെയാണ് മുഖംമൂടിസംഘം ഭയപ്പെടുത്തി ഓടിച്ചത്. കീരികോടിനു സമീപം ഇന്നലെ രാവിലെ ഏട്ടിനാണ് സംഭവം നടന്നത്. ട്യൂഷനുശേഷം മടങ്ങിയ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ സംഘം പ്രത്യേകരീതിയില്‍ ശബ്ദമുïാക്കി. ഓടി രക്ഷപെട്ട പെണ്‍കുട്ടി വീട്ടിനുള്ളില്‍ കയറിയാണ് രക്ഷപെട്ടത്. ഭയന്നുപോയ പെണ്‍കുട്ടി ഇപ്പോഴും സമനില വീïെടുത്തിട്ടില്ല.
പരിസരവാസികളുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരേയും കïെത്തനായില്ല. വീടിനു സമീപത്തു നിന്നും 100 മീറ്റര്‍ മാറിയാല്‍ ആളൊഴിഞ്ഞ മേഖലയാണ്. ചുറ്റും റബര്‍തോട്ടമാണ്. ഈ ഭാഗങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിവരെ പരിശോധന നടത്തി. സംഭവം നടന്ന് മണിക്കുറുകള്ക്ക്ശേഷമാണ് പൊലിസ് സ്ഥലത്തെത്തിയത്. ഇതുവരെ ഈ മേഖലയില്‍ കാണാത്ത ചെറുപ്പക്കാരുടെ സംഘമാണ് മുഖംമൂടിധാരികളെന്നാണ് പെണ്‍കുട്ടി പറയുന്നത്. കുട്ടികളെ കടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് ജില്ലാ സ്പെഷല്‍ ബ്രാഞ്ചും സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവത്തിനു പിന്നില്‍ ദുരുഹതയുള്ളതായാണ് തൊടുപുഴ പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."