കേന്ദ്രവും കേരളവും പരസ്പരം കുറ്റപ്പെടുത്തി ജീവനക്കാരുടെ ജീവിതം പന്താടരുത്: ഹര്‍ഷകുമാര്‍
വൈക്കം: കറന്‍സി ലഭ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേരളാ എന്‍.ജി.ഒ അസോസിയേഷന് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം എസ്.ബി.ടിക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. പണം ലഭിക്കാത്തതുകാരണം പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും ജീവിക്കാന്‍ ഗതിയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രവും കേരളവും പരസ്പരം കുറ്റപ്പെടുത്തി ജീവനക്കാരുടെ ജീവിതം പന്താടരുത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്നും ഇനിയും നിസംഗത തുടര്‍ന്നാല്‍ ജീവനക്കാര്‍ ശക്തമായ സമരത്തിലേക്കു പോകുമെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.
ബ്രാഞ്ച് സെക്രട്ടറി അംബിള്‍ പി.പ്രകാശ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ സുരേന്ദ്രന്, യദു പി അശോക്, പ്രദീപ്കുമാര്‍, വനിതാ ഫോറം കണ്‍വീനര്‍ ബോണിത, ജില്ലാ വൈസ് പ്രസിഡന്റ് റോജന്‍ മാത്യു, ബ്രാഞ്ച് വൈസ് പ്രസിഡന്റ് രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."